രണ്ടു ചെറു യാത്രകള്‍ ഒരു പോസ്റ്റില്‍ എഴുതുകയാണ്.. രണ്ടും വൈപിന്‍ കരയില്‍ ആണ്.. പുതു വിപിന്‍ ബീച്ചും....പിന്നെ ഞാറക്കല്‍ മല്‍സ്യഫെഡും.... രണ്ടും വ്യതസ്ത ദിവസങ്ങളില്‍ പോയത്...
ഒരു സയാന്നം പുതു-വൈപിന്‍ ബീച്ചില്‍... എറണാകുളം കലൂരില്‍ നിന്നും വെറും 10km മാത്രം അകലെയുള്ള ഈ ബീച്ചിലേക്ക് ഒരു വൈകുന്നേരം ചെലവോഴിക്കാന്‍ പോയതാണ്. ഇതു പോലെ ബ്ലോഗ് പോസ്റ്റിങ്ങ് ചെയ്യാന്‍ മാത്രം ഉള്ള ഒരു യാത്ര അല്ല. പതിവു പോലെ എഴുതാനും മാത്രം ഇല്ല. എന്നാലും...
ഗോശ്രി പാലങ്ങള്‍ കടന്നു വേണം ഞങ്ങള്‍ക്ക് വൈപ്പിന്‍ പോകാന്‍. ലൈറ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഈ ബീച്ച് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഏറിയാല്‍ രണ്ടു വര്‍ഷം മാത്രം. ഇപ്പോള്‍ ഇതു ചെറായിയും, ഫോര്‍ട്ട്‌കൊച്ചിയും പോലെ ശ്രദ്ധ ആകര്‍ഷിച്ചു വരുന്നുണ്ട്. ചെറിയ രീതിയില്‍ ടൂറിസ്റ്റ് മേളകള്‍ ഒക്കെ നടത്താരുമുണ്ട്. ബീച്ചിന്റെ പരിസരം വൃത്തിയായി തന്നെ കിടപ്പുണ്ട്. മഴക്കാലത്ത് പോകുകയനെന്കില്‍ കുറച്ചുകൂടി ഭംഗി ആയി ബീച്ച് ആസ്വദിക്കാന്‍ കഴിയുംമെനു റെജി ഇടകിടക്ക് ഒര്മാപെടുതുന്ന്ടായിരുന്നു. ഈ ബീച്ച് ഒരു പക്ഷെ കൊച്ചി ടൌണില്‍ താമസിക്കുന്നവര്‍ക്ക് സായത്നം ചിലവിടാന്‍ വളരെ നല്ലതായി എനിക്ക് തോന്നുന്നു. .

ഫുട്ബോളും കൊണ്ടു ബീച്ചില്‍ പോയ ഞങ്ങള്‍ അവിടെ കുറച്ചു നേരം കളിച്ചു. പിന്നെ ഞാനും റെജിയും ഒഴിച്ച് എല്ലാവരും ബീച്ചില്‍ കുളിക്കാന്‍ തുടങ്ങി. അവര്‍ വെള്ളത്തില്‍ കിടന്നു
കൊണ്ടു ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഫോട്ടോ സെക്ഷന്‍ തുടര്‍ന്ന് കൊണ്ടേയിരിന്നു. ഒരു പക്ഷെ ഈ ഫോട്ടോകള്‍ ആണെന്ന് തോന്നുന്നു എന്നെ ബ്ലോഗുകള്‍ എഴുതാനും കൂടുതല്‍ യാത്രകള്‍ ചെയ്യാനും എനിക്ക് കൂടതല്‍ പ്രജോദനം തരുന്നത്. ഒരു പാട് നല്ല ചിത്രങ്ങള്‍ പുതു വൈപ്പിന്‍ ബീച്ച് അന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചു .
ഈ ബീച്ചിന്‍റെ മാത്രം പ്രത്യേകത എന്ന് പറയാന്‍ മാത്രം ഒന്നും അവിടെ കണ്ടതായി എനിക്ക് തോന്നിയില്ല. അസ്തമയ സൂര്യനെ കണ്ടു മടങ്ങുകയാണ് പ്ലാന്‍. ചുവന്ന സൂര്യന്‍ ആകാശത്തൊരു പൊട്ടു തൊട്ടതു പോലെ. ദൂരെ കടലില്‍ മായും മുമ്പു അതിന്‍റെ സൗന്ദര്യം ഒന്നു കാണേണ്ടത് തന്നെ.

പുതു-വൈപിന്‍ ബീച്ചിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഒപ്പം ഞങ്ങളും.....
ഇനി ഞാറക്കല്‍......മെട്രോ മനോരമയിലെ ഫീച്ചര്‍ ആണ് ഞങ്ങളെ ഞാറക്കല്‍ ഉള്ള മല്‍സ്യഫെഡ് നെ കുറച്ചു വിവരം നല്‍കിയത്. ഭംഗി ആസ്വാടനതോടൊപ്പം നല്ല ഭക്ഷണവും കിട്ടും എന്നൊക്കെ മനോരമ തള്ളിയുട്ടുണ്ടായിരുന്നു.. എന്തായാലും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് പോയി.. പുതു വൈപിനില്‍ നിന്നും 5km ല്‍ മാത്രം ദൂരം.. മഴ പൊടിയുന്നുണ്ടായിരുന്നു...അതൊരു രസം കൊല്ലി ആകുമോ എന്ന് ഞങ്ങള്‍ ഭയന്നു.. പക്ഷെ ആ മഴത്തുള്ളികള്‍ ആയിരുന്നു ഞങ്ങളെ പിന്നീട് കൂടുതല്‍ സന്തോഷിപ്പിച്ചത്. .. അവിടത്തെ ടിക്കറ്റ് ചാര്‍ജ്...full package 100 (ഭക്ഷണം, ഐസ്ക്രീം , ബോട്ടിന്ഗ്, ചൂണ്ട) . ഞങ്ങള്‍ ഒരു ഫുള്‍ ടിക്കെടും പിന്നെ..ബോടിങ്ങിനുള്ള ടിക്കറ്റും എടുത്തു.. മീന്‍ വളര്‍ത്താന്‍ വേണ്ടി കെട്ടിയിട്ടിരിക്കുന്ന ബന്ടുകളില്‍ ആണ് ബോടിന്ഗ്.. അത്രയ്ക്ക് ആഴം ഒന്നും ഇല്ലെന്കിലും ഒരു ഭയം ഉണ്ടായിരുന്നു...
തെങ്ങുകല്ക് കുറുകെ കെട്ടിയ ഊഞ്ഞാല്‍ അവിടത്തെ ഒരു പ്രത്യേകത ആയിരുന്നു.. വെള്ളത്തില്‍ ഇടക്കൊകെ ചെറിയ ചെറിയ വിശ്രമ സ്ഥലങ്ങള്‍ കെട്ടിയിട്ടുണ്ട്... ചെറുതോണിയില്‍ അന്സാരും, ശ്രീജിയും കയറി..ബലം പിടിച്ചിരിക്കുന്ന ശ്രീജിയും.. താന്‍ വലിയ തുഴകാരനനെന്നു പറഞ്ഞിട്ട് പേടി ഉള്ളില്‍ ഒളിപ്പിച്ചു അന്സാരും....ഫൈബര്‍ ബോടിന്ഗ് ഞാനും റെജിയും ജിബിയും പിന്നെ ചാത്തനും.. ഒരു തുഴക്കരനില്ലാതെ ആദ്യമായാണ്

എല്ലാവരും ബോട്ടില്‍ കയരിയിരിക്കുനത്.. അതിന്റെ ഭയം ശരിക്കും ഉണ്ടായിരുന്നു.. അന്സണ്‍ ഒന്ന് അനങ്ങിയാല്‍ റെജി അലറും..!! കുറച്ചൊക്കെ തുഴാഞ്ഞു കഴിഞ്ഞപ്പോള്‍ ധൈര്യം കൂടി കൂടി വന്നു.. മഴ ചാറുന്നുണ്ടായിരുന്നു.. മൊബൈലില്‍ പാട്ടും വെച്ച് മനോഹരമായ ഒരു ബോടിന്ഗ്.. അവിടെന്ന് വാങ്ങിയ സ്നാക്ക്സ് ഇടതടവില്ലാതെ ഞാനും ജിബിയും ഞാനും തിന്നുനുണ്ട്ടായിരുന്നു... പാട്ടിന്റെ കൂടെ വീഡിയോയും, ഫോടോസും പതിവ് പോലെ കൊറേ എടുത്തു കൂട്ടിയില്ല.. കാരണം ക്യാമറ ഇല്ലായിരുന്നു.. മൊബൈലില്‍ മാത്രം കുറച്ചു ഫോട്ടോസ് ..
ബോടിന്ഗ് കഴിഞ്ഞു ഫുള്‍ പാക്കേജില്‍ ഉള്ള ഐസ്ക്രീം വാങ്ങി ഞങ്ങള്‍ പങ്കു വെച്ചു.. പിന്നെ അതില്‍ ചപ്പാത്തിയും മീന്‍കറിയും കിട്ടുമെന്ന് പറഞ്ഞു ഞാനും അന്സോനും അങ്ങോട്ട് പോയി.. അവിടത്തെ ചേച്ചി വൈപ്പിന്‍ കാരുടെ തനി സ്വഭാവത്തില്‍ റെജിയോട് ഒരു ചോദ്യം.." ഒരു ചപ്പാത്തി തിന്നാന്‍ ആണോ ഇത്രയും പേരെ വിളിച്ചു കൊണ്ട് വന്നിരിക്കുന്നത്.. ?" ഇതൊന്നും അറിയാതെ അന്സണ്‍ ചപ്പാത്തി വാങ്ങാന്‍ അവിടെ നിന്നു. ഞങള്‍ പുറത്തു വെയിറ്റ് ചെയ്തു.. പൊതിഞ്ഞു കിട്ടിയ ചപ്പാത്തിയും മീന്കരിയുമായി ഞങള്‍ തൊട്ടടുത്തുള്ള ബീച്ചിലേക്ക് പോയി.. ജിബി വീട്ടിലേക്കു പോയി. (കല്യാണം കഴിഞ്ഞാല്‍ ഉള്ള ഒരു ബുദ്ധിമുട്ടേ...!).
ഓ. തിരകളുടെ ശബ്ദം.. ! പാറകൂട്ടങ്ങള്‍ കൊണ്ട് തീരം കെട്ടി വെച്ചിട്ടുള്ള മനോഹരമായ കടല്‍ തീരം.. കര കാണാന്‍ പറ്റാത്ത കടല്‍...ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും കടല്‍ ആണെന്ന് സത്യം തെളിയിക്കുന്നത് പോലെ.. തിരകളുടെ അലയടി ഉച്ചത്തില്‍.. .ഇനി ഒരു വരവ് കൂടി വരണം എന്ന് അപ്പോള്‍ തന്നെ നിശ്ചയിച്ചു.. ചപ്പാത്തിയും മീന്‍കറിയും അവിടെ വെച്ചു പങ്കു വെച്ചു.. സൂപ്പര്‍ മീന്‍ കറി.. നല്ല എരിയും പുളിയും.. കൊറേ നാളുകള്‍ ആയി നല്ലൊരു വീഡിയോ പിടിക്കണം എന്നുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സില്‍ ഉണ്ട്.. അവിടെ വെച്ചു ഹരിഹര്‍ നഗറിലെ പാട്ട് ഇട്ടു ഒരു വീഡിയോ ചിത്രികരിച്ചു.. ഉന്നം മറന്നു...!ഒരു മിനിറ്റില്‍ താഴെ ഉള്ളു എങ്കിലും എല്ലാവര്ക്കും അതൊരു ഹരമായിരുന്നു..
അവിടത്തെ കാഴ്ചകള്‍ കണ്ടപ്പോള്‍, ഇനിയും ഞാന്‍ കൊച്ചിയില്‍ പലതും കണ്ടിട്ടില്ല എന്നനിക്ക് തോന്നുന്നു. ഇങ്ങനെ കൊച്ചിയെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ എവിടെ തീരും എന്നനിക്കറിയില്ല.. മനോഹരമായ ഈ കൊച്ചി, സഞ്ചാരികളുടെ പ്രിയ കേന്ദ്രമായത്തില്‍ ഒരു സംശയവുമില്ല..
No comments:
Post a Comment