സുഹൃത്തിന്റെ കല്യാണവും കൂടി പെരുമ്പാവൂര്‍ വരാമെന്ന് പറഞ്ഞു ഞാന്‍ യാത്ര തുടങ്ങി. പെരുമ്പാവൂര്‍ ഉള്ള ഒരു ഹോട്ടലില്‍ നിന്നും ഉച്ചക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അവിടെ നിന്നും 15km സഞ്ചരിച്ചാല്‍ പോര് എത്താം.
എല്ലായിടത്തും ഉള്ളത് പോലെ അവിടെയും അകത്തു കയറുന്നതിനു പാസ് എടുക്കണമായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ പോരിന്‍റെ ഭീകരതയും അത് പോലെ അതിന്റെ മനോഹാരിതയും ഞങ്ങളെ അതിശയിപിച്ചു. ഒരു പാടു പേരു ഒഴിക്കില്‍ പെട്ട് മരണപെട്ടിന്ട്ടുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ വായിച്ചരിവുല്ലതിനാല്‍ ഒരു ഭയം ഉള്ളില്‍ ഉണ്ടായിരുന്നു. അത് കൊണ്ടു തന്നെ കുളിക്കാന്‍ ഇറങ്ങാന്‍ ആര്‍കും താത്പര്യം ഉണ്ടായിരുന്നുഇല്ല.
പാറക്കൂട്ടങ്ങള്‍ക് ഇടയില്ലൂടെ ഒഴുകുന്ന ഒരു പുഴ പോലെ. ഒഴുകിന്റെ കാഠിന്യം ഭയതോടൊപ്പം രസവുമുളവാകുന്നു. അവിടെ വെച്ചു ഞങള്‍ ഭക്ഷണം കഴിച്ചു. റെജി തന്‍റെ ഫോട്ടോഗ്രാഫി കരവിരുതുകള്‍ എല്ലാവരില്ലും പരീക്ഷിക്ക്ന്നുടായിരുനു. പുതിയ പുതിയ പോസ്സുകള്‍, ഓട്ടം, ചാട്ടം അങ്ങനെ പോകുന്നു വ്യത്യസ്ഥമായ ഷോട്ടുകള്‍. എത്രയും മനോഹരമായ സ്ഥലം അടുത്ത് ഉണ്ടായിരുന്നിട്ടു ഇതു വരെ എന്ത് കൊണ്ടു വന്നില്ല എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുടായിരുന്നു.
കാടുകളും, കൊച്ചു അരുവികളും, പാറകളും കടന്നു ഞങ്ങള്‍ ഒഴിക്ക് കൂടതല്ലുള്ള സ്ഥലത്തു എത്തി. അവിടെ കുറച്ചു സ്കൂള്‍ കുട്ടികള്‍ കുളിക്കുന്ന്ടായിരുന്നു. പാറകെട്ടുകല്കിടയിലൂടെ ഉള്ള നടത്തം വളരെ സൂക്ഷികേടതുണ്ട്. നനവ് ഉള്ളതിനാല്‍ തെന്നല്‍ വളരെ കൂടുതലാണ്. നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഒരു കൊച്ചു വെള്ള ചാട്ടത്തിന്റെ പ്രതീതി പോലെ.. ഡാമില്‍ നിന്നും വരുന്ന വെള്ളമായിരുന്നു അത്. മഴക്കാലത്ത് ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് കണ്ടാല്‍ തന്നെ നമ്മുക്കറിയാന്‍ പറ്റും... ഒരു പക്ഷെ പോരിന്‍റെ ഭീകരത കൂടുതല്‍ മഴകാലതായിരിക്കാം....
അങ്ങനെ ഞങ്ങള്‍ അടക്കിപിച്ചിരുന്ന ഞങ്ങളുടെ സ്വഭാവം പുറത്തു വന്നു തുടങ്ങി. ഓരോരുത്തരായി വെള്ളത്തില്‍ ഇറങ്ങി തുടങ്ങി. പാറയുടെ അരികില്‍ തന്നെ എല്ലാവരും സുരക്ഷിതമായി വെള്ളത്തില്‍ ഇറങ്ങി. പിന്നെ ഒരു മന്നികൂരോള്ളം വെള്ളത്തില്‍... പാട്ടും കൂത്തും മേളവും. പ്രായത്തിന്റെ പരിതികള്‍ അവിടെ ഉണ്ടായിരുന്നില്ല. ചെറിയ ഭയമുള്ളതിനാല്‍ എല്ലാവരും പരസ്പരം കുരുത്തകേടൊന്നും കാണികരുതെന്നു ഇടകിടക്ക് ഓര്‍മപെടുതുണ്ടായിരുന്നു. കുളി കഴിഞ്ഞു കുറച്ചു നേരം വെയിലത്ത്... ഉണങ്ങാന്‍. ..!!
പ്രകൃതിയുടെ, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മനോഹാരിത കാണാന്‍ ഇനിയും എല്ലാര്ക്കും അവസരങ്ങള്‍ ഉണ്ടാവട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ മടക്ക യാത്ര....
കാഴ്ചകള്‍ ഫോട്ടോകളിലൂടെ...
http://picasaweb.google.com/emailtoaslam/Poaru?feat=directlink
No comments:
Post a Comment