പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ ബൈക്കില്‍ തമിള്‍നാട്ടിലെ കൊടനാട് എന്ന പ്രകൃതി സുന്ദര സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു. ഡിസംബറിലെ കോട മഞ്ഞില്‍ ശരീരം കുളിര് കോരുന്ന തണുപ്പ് അനുഭവപെടുന്നുടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മൂന്നാറിലേക്ക് പോയ യാത്രയുടെ ഓര്‍മകള്‍ എന്നില്ലൂടെ കടന്നു പോയി. മേട്ടുപ്പാലയത്തു നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ കോതഗിരി ലക്ഷ്യം ആകി യാത്ര തുടര്‍ന്നു. അവിടെ നിന്നും 15km അകലെയാണ് കോടനാട് പീക്ക് പോയിന്റു.വളരെ സുന്ദരമായ റോഡുകള്‍ എന്നെ വളരെ അല്ഭുതപെടുത്തി. കേരളത്തില്‍ ഒരുപാടു യാത്രകള്‍ ചെയ്തിട്ടുള്ള എനിക്ക് ഇതുപോലുള്ള അനുഭവം ആദ്യമാണ്. കോതഗിരി യില്‍ നിന്നും കോടനടിലെക്കുള്ള വഴിയില്‍ ഒരു പാടു തേയില തോട്ടങ്ങള്‍ കാണാമായിരുന്നു. തേയില തോട്ടങ്ങളില്‍ കൂടിയുള്ള യാത്ര എനിക്ക് ഇതു ആദ്യമല്ലെങ്കിലും എന്നെ വളരെ സന്തോഷിപ്പിച്ചു. ഞങ്ങള്‍ അവിടെ വെച്ചു മാറി മാറി ഫോട്ടോയ്ക്ക് പോസ് ചെയ്തു. വഴിയില്‍ കണ്ട ഒരു യാത്രകാരനോട് ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ പറഞ്ഞതിനോടൊപ്പം തന്നെ അവിടെയുള്ള സവിശേഷതകളെ കുറിച്ചു അനേഷിച്ചു. മുന്‍ തമില്‍നാട് മുഖ്യമന്ത്രി ജയളിതയുടെ ടീ എസ്റ്റേറ്റ് അവിടെ ഉണ്ടെന്നു അയാളില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞു. അവിടെ നിന്നും 2km പോയ്യാല് വ്യൂ പോയിന്റ് എത്താം എന്നും അയാള്‍ പറഞ്ഞു...
വ്യൂ പോയിന്റില്‍ എത്തിയ ഞങ്ങള്‍ ഒരു ചായയും കപ്പവരുത്തതും കഴിച്ചു അവിടത്തെ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ തുടങ്ങി. നല്ല മഞ്ഞു ഉണ്ടായിരുന്നു. മലകളും കുന്നുകളും കോട മഞ്ഞില്‍ തെളിഞ്ഞു കാണു
നുടായിരുന്നില്ല.. ടൂറിസ്റ്റുകള്‍ വളരെ കുറവ് മാത്രമെ അവിടെ കണ്ടുള്ളൂ. അതും നാട്ടുക്കാര് തന്നെ.. ഞങള്‍ അവിടത്തെ പാറകളിലും മറ്റും ഇരുന്നും നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി.. ഒരു കിടിലന്‍ ക്യാമറ ഇല്ലാത്തതിന്റെ വിഷമം ഞങ്ങള്‍ അവിടെ വെച്ചു സ്മരിച്ചു...അവിടെ നിന്നും നോക്കിയാല്‍ മൈസൂര്‍ കാണാമെന്നു പറഞ്ഞെന്കിലും മഞ്ഞില്‍ ഞങ്ങള്കത്തിനു സാധിച്ചില്ല. സമയം 11 മണി ആയി കാണും. എന്നാലും സൂര്യന്റെ ചൂടു കോട മഞ്ഞില്‍ ഞങ്ങള്‍ക്ക് സുഖമുള്ളതായി തോന്നി.ഏകദേശം 2-3 മണിക്കൂര്‍ അവിടെ ചിലവിട്ട ശേഷം, ഇനിയുള്ള ജന്മങളിലേക്ക് ഓര്‍ത്തു വെയ്ക്കാന്‍ കുറച്ചു നല്ല പ്രകൃതി ദൃശ്യങ്ങള്‍ മനസ്സില്‍ പകര്‍ത്തി ഞങ്ങള്‍ അവിടെന്നു യാത്രയായി...
വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത പ്രകൃതി സൗന്ദര്യം ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണുവാന്‍.........
Visit : - http://picasaweb.google.com/emailtoaslam/Kodanadu?authkey=7CXN7O_73qU&feat=directlink


