Thursday, December 25, 2008

വെല്‍കം ടൂ ഊട്ടി


2008 മേയ് മാസത്തിലെ ഒരു പ്രഭാതത്തില്‍ എന്‍റെ കുറച്ചു ക്ലാസ്സ്മറെസ് ഊട്ടി കറങ്ങാന്‍ കോയമ്പത്തൂര്‍ ടൌണില്‍ എത്തി.. എന്‍റെ റൂമില്‍ വന്നു എല്ലാവരും ഫ്രെഷ് ആയി. എനിക്ക് ഓഫീസില്‍ ഒരുപാടു പണിയുണ്ടായിരുന്ന നാളുകളായിരുന്നു അത്. ഊട്ടിക്കു പോകാന്‍ മനസില്ല മനസോടെ നിന്ന എന്നോട് ഒരു സുഹൃത്ത് ഞാന്‍ ഓഫീസില്‍ പോയിട്ട് ഞായരഴച്ച അവരുടെ കൂടെ കൂടിയാല്‍ എന്ന് പറഞ്ഞെന്കിലും ഞാനും അവരുടെ കൂടെ യാത്രയായി.

അവിടെ നിന്നും ഊട്ടിക്കുള്ള ബസ്സില്‍ കയറി ഞങ്ങള്‍ കുന്നൂര്‍കുള്ള ടിക്കറ്റ് എടുത്തു. അവിടെ നിന്നും ട്രെയിനില്‍ ഊട്ടിക്കു പോകാനായിരുന്നു പ്ലാന്‍. . ഏതാണ്ട് 12 മണിയോടെ കുന്നൂര്‍ എത്തിയ ഞങ്ങള് 1.30 ക്കുള്ള ട്രെയിനില്‍ ഊട്ടിക്കു തിരിച്ചു. വളരെ വ്യത്യസ്ഥമായ ഒരു അനുഭൂതിയായിരുന്നു ആ ട്രെയിന്‍ യാത്ര... പാറകള്‍ക്കും, മലകള്‍ക്കും ഇടയിലോടെയുള്ള ആ ട്രെയിന്‍ യാത്ര ഇന്നും എന്‍റെ ഓര്‍മയില്‍ ഉണ്ട്. ഇടയ്കിടെ ട്രെയിന്‍ കൊച്ചു ഗുഹകളില്‍ കൂടിയും കടന്നു പോകുന്നുണ്ടായിര്‍ന്നു. ഏകദേശം 1-2 മണികൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ ഊട്ടി റെയില്‍വേ എത്തി. കിലുക്കം സിനിമയിലെ ജഗതിയുടെ ഡയലോഗ് ഞങ്ങള്‍ അവിടെ വെച്ചു അനുസ്മരിച്ചു. (welcome to ootty, nice to meet you)...

അന്ന് രാത്രി തങ്ങാനുള്ള ഹോട്ടല്‍ റൂം ബുക്ക് ചെയ്യാന്‍ ഞ്ങല്ക് ഒരു കുതിര വണ്ടികാരനെ കിട്ടി. അയാളുടെ സഹായത്താല്‍ ഒരു ചെറിയ ലോഡ്ജ് ബുക്ക് ചെയ്തിട്ടു ആ കുതിര വണ്ടിയില്‍ തന്നെ ഒരു എക്സിബിഷന്‍ നടക്കുന്ന സ്ഥലത്തേക്ക് പോയി. പോകുന്ന വഴിയില്‍ ഞങ്ങള്‍ മാറി മാറി കുതിര വണ്ടി ഓടിച്ചു... അവിടെ എത്തിയ ഞങ്ങള്‍ കൊച്ചു കുട്ടികളെ പോലും വെല്ലുന്ന രീതിയില്‍ അവിടെയുള്ള ella riding lum കയറി.

പഠിക്കുന്ന കാലത്തു ഉണ്ടായിരുന്ന ആഗ്രഹങ്ങള്‍ തീര്‍ക്കുന്നത് പോലെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അവിടെ ഉണ്ടായിരുന്ന തടാകതില്‍ നടത്തിയ ഒരു മണികൂര്‍ പെഡല്‍ ബോട്ടിങ്ങ് യാത്ര എനിക്ക് ആദ്യനുഭവമായിരുന്നു... ഇതെല്ലം കഴിഞ്ഞു ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു. പോക്കുന്ന വഴിയില്‍ ഒരു ഹോട്ടല്‍ നിന്നും ഡിന്നര്‍ കഴിച്ചു. ഹാളില്‍ നിന്നും വാങ്ങിയ ടാവല്ലും മറ്റും ഉപയോകിച്ച് ഞങ്ങള്‍ തണുപ്പിനെ ചെറുത്തു. നല്ല മഞ്ഞുള്ള ആ രാത്രിയില്‍ ഊട്ടിയുടെ മനോഹരിതയുടെ ബാക്കി ഭാഗം പിറ്റേന്ന് കാണാം എന്നുള്ള ചിന്ധയോടെ ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു. റൂമില്‍ തിരിച്ചെത്തിയ ഞങ്ങള്‍ ഹോട്ടല്‍ ഉടമയോട് പിറ്റെന്നതെക്ക് വേണ്ട പരിപാടികള്‍ പ്ലാന്‍ ചെയ്തു. ഒരു വാഹനം ഞങ്ങള്‍ ബുക്ക് ചെയ്തു. പഴയ കുസാറ്റ് ഓര്‍മകള്‍ പുതുക്കുന്നതിന് വേണ്ടി കുറച്ചു നേരം കാര്‍ഡ്സ് കളിച്ചു ഞങ്ങള്‍ കിടന്നുറങ്ങി..

പിറ്റേന്ന് രാവിലെ എല്ലാവരും ചൂടു വെള്ളത്തില്‍ കുളിച്ചു ഊട്ടി കറങ്ങാന്‍ റെഡി ആയി...

No comments:

Post a Comment