Wednesday, April 8, 2009

ഒരു വൈകുന്നേരം ഇടുക്കി ഡാം...

പാലക്കടുത്തുള്ള നീലൂര്‍ St.Joseph പള്ളിയില്‍ അജോയുടെ കല്യാണം കഴിഞ്ഞു ഞങ്ങള്‍, നാടു കാണാന്‍ തീരുമാനിച്ചു. പലരുടെയും ഇഷ്ടം മാനിച്ചു ഇടുക്കി ഡാം യാത്രകായി തിരഞ്ഞെടുത്തു. വീട്ടില്‍ ഒഴിച്ച് എവിടെയെങ്കിലും പോയാല്‍ മതിയെന്ന് കൂടെയുണ്ടായിരുന്ന മധു എന്ന സുഹൃത്ത് ഇട തടവില്ലാതെ പറയുന്നുണ്ടായിരുന്നു. മുട്ടത്തു നിന്നും ഏകദേശം 50km യാത്രയുണ്ട്. ഇടുക്കി ജില്ലയുടെ മുക്കാല്‍ ഭാഗത്തോളം കറങ്ങിയിട്ടുള്ള ആ യാത്ര എനിക്കൊരു അനുഭൂതിയും ഉളവാക്കിയില്ല. എന്നാലും കൂട്ടുകാരുമൊത്തുള്ള യാത്ര എനിക്ക് എത്ര പോയാലും മതിവരില്ല. വീഡിയോ ഗെയിം കളിക്കുന്ന ലാഖവതോട് കൂടി ആയിരുന്നു ജയദീപിന്റെ കാര്‍ ഓടിക്കല്‍.. 100 -110.. ഒരു സ്ഥിരം യാത്രക്കാരന്റെ പക്ക്വത ആ ഡ്രൈവിങ്ങില്‍ കാണാമായിരുന്നു...

5 മണിയോട് കൂടി ഇടുക്കി ഡാമിന്റെ മുകളില്‍ ഞങള്‍ എത്തി. ഒഴിവു ദിവസം ആണെന്കില്‍ പോലും അധികം ആരെയും അവിടെ കണ്ടില്ല.. ഉള്ളിലേക്ക് കടത്തി വിടുകയുമില്ല. പൂട്ടിയിട്ട ഗേറ്റ് ചാടി ഞങ്ങള്‍ ഡാമിന്റെ മുകളിലൂടെ കുറച്ചു നടന്നു...ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് പലയിടത്തും എഴുതിവേച്ചുട്ടുണ്ട്. എനിട്ടും പോയതിന്റ്റെ ഓര്‍മക്കായി, ഞങ്ങള്‍ എടുത്തു കുറച്ചു ഫോട്ടോസ്. ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാന്‍ ഷിജു വിനുള്ള ചമ്മല്‍ (എങ്ങനെ പോസ് ചെയ്യണം എന്നുള്ള ഡൌട്ട് പോലെ..) ഒന്നു കാണണം.. അതിനും വേണ്ടി അജേഷ്, എല്ലാത്തിനും ഫുള്‍ ടൈം 32 പല്ലും കാണിച്ചുള്ള പോസ് മാത്രം..! ഒരു ഫോട്ടോ അറിയാതെ നല്ലത് കിട്ടി. പിന്നെ എന്റെ പുറകില്‍ നിന്നും മാറിയിട്ടില്ല... ഒരു പാടു സിന്‍ഗിള്‍ ഫോടോസ്...! ... ഇടുക്കി ഡാം എന്ന് കേട്ടിട്ടുന്ടെന്കിലും ഇത്രയും അടുത്ത് നിന്ന് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഹോ..അല്‍ഭുതം തന്നെ.. പ്രകൃതിയും മനുഷ്യന്റെ കരവിരുതും ഒത്തുചേര്‍ന്ന ഒരു വിരുന്നു..... കുറച്ചു നേരം അവിടെ ചെലവിട്ട ശേഷം ഞങ്ങള്‍ ഡാമിന്റെ കീഴ് ഭാഗത്തേക്ക് പോയി..

ഓ.. താഴെ നിന്ന് നോക്കിയാല്‍ ഇടുക്കി ഡാം ഒരു ഭയത്തോട് കൂടി നമ്മളെ അല്ഭുതപെടുതും. അവിടെ സെക്യൂരിറ്റി ഉണ്ടായിരുന്നു.. ഒരു പരിധി കഴിഞ്ഞാല്‍ നമ്മളെ കടത്തി വിടുകായുമില്ല.. പിന്നെ കൂടുതല്‍ ഉള്ളിലേക്ക് കടകുന്നതിനു പാസ് എടുക്കണം.. പാസ് തിരുവനധപുറത്തു നിന്നും മാത്രമേ കിട്ടുകയുള്ളൂ.. അതും എല്ലാവര്ക്കും കിട്ടുകയുമില്ല.. രണ്ടു കൂറ്റന്‍ കുന്നുകല്കിടയില്‍ ഒരു കൂറ്റന്‍ ഡാം.. സെക്യൂരിറ്റി കാരം അവിടെ നിന്നൊന്നും ഞങ്ങള്‍ക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല.. അതുകൊണ്ട് കണ്ട കാഴ്ചകളൊക്കെ മനസ്സില്‍ പകര്‍ത്തി അവിടെന്ന് യാത്രയായി..

നേരം ഇരുട്ടി.. എപ്പോഴെതെയും പോലെ യാത്രയുടെ അവസാന നിമിഷങ്ങള്‍ വിരസതയുടെത്.. എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എല്ലാവര്ക്കും.. പ്രതാപിന്റെ കാറിന്റെ വേഗത ആ വിരസതക്ക് ഒരു ഉദാഹരണം മാത്രം.. ഹില്‍ പാലസിന്റെ മുമ്പില്‍ വെച്ച് ജയദീപിനോട് യാത്ര പറഞ്ഞു പിരിഞ്ഞു........ഇനി ആരുടെ കല്യാണം...ഇനി എവിടെ യാത്ര....??

2 comments: