എഴുത്തുകാരെ എനിക്ക് കണ്ടു കൂടായിരുന്നു.. വേറെ ഒന്നും അല്ല.. സ്കൂളില്‍ ഒരുപാട് കവികളുടെയും കഥകാരുടെയും ചരിത്രങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. .. മലയാളത്തില്‍ പദ്യം മാത്രം പഠിച്ചാല്‍ പോര.. അത് എഴുതിയ ആളുടെ ചരിത്രം മൊത്തം പഠിക്കണം... അതായിരുന്നു ദേഷ്യം... ചുരുക്കത്തില്‍ എഴുത്തുകാര്‍ എന്ന് പറഞ്ഞാല്‍ ഒരു അലെര്‍ജി പോലെ ആയിരുന്നു..
ആ ഞാന്‍ തന്നെ ആണോ ഇപ്പൊ ഈ കുത്തി കുറിക്കുന്നത് എന്ന് ചോദിച്ചാല്‍.. എനിക്ക് പോലും സംശയമാണ്.. കാലം എന്നെ മാറ്റി.. എന്റെ രീതികളെ മാറി... സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് എഴുതുന്നവരെ കാണുമ്പോള്‍ അസൂയ ആണ് . .എനിക്ക് അത് പോലെ എഴുതാന്‍ കഴിന്നില്ലല്ലോ എന്നോര്‍ത്ത്... പിന്നെ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് വേറെ ആരും അല്ല.. എന്റെ ക്ലാസ്സ്മറെസ് തന്നെ.. അവരെ കുറച്ചായിരിക്കും യാത്ര വിവരണം കഴിഞ്ഞാല്‍ ഞാന ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത്...
ഇപ്പോള്‍ സമയം കിട്ടുംപോഴെക്കെ കുത്തി കുറിക്കും.. ഒരു എഴുത്തുകാരന്റെ സാഹിത്യമില്ലാതെ....ഒരു തുടക്കക്കാകരന്റെ ലാഖാവത്തോടെ ഞാന്‍ അത് ആസ്വദിക്കുന്നു.. വാക്കുകള്‍ കൊണ്ട് അമ്മനാമാടന്‍ ഞാന്‍ ആയിട്ടില്ല.. വായില്‍ തോന്നുന്നതൊക്കെ എഴുതും... എന്റെ പല എഴുത്തുകളും ആരും വായിക്കാറില്ല.. ഞാന്‍ മാത്രം പല തവണ വായിക്കുകയും ചെയ്യും..
എഴുത്തിന്റെ തുടക്കം, നമ്മള്‍ കുസാറ്റ് എന്നാ ബ്ലോഗ് ആയിരുന്നു.. അതിന്റെ കാരണം.. മൂന്ന് വര്ഷം മുമ്പ്.. രൂപയുടെ കല്യാണത്തിന് പോയ വിശ്ഷങ്ങള്‍ (വളരെ കാലം കഴിഞ്ഞു ഒരു കൂടികാഴ്ച ആയിരുന്നു അത് ) ഞാന അല്പം പൊടിപ്പും തൊങ്ങലും വെച്ച് ഒരു മെയില്‍ ചെയ്തു... അതിനെ എല്ലാവരും ഏറ്റു പിടിച്ചു ... രണ്ടു മൂന്ന് ദിവസം കൊണ്ട് മെയിലുകളുടെ കൂമ്പാരമായിരുന്നു.. അവിടെ തുടങ്ങി നമ്മള്‍ കുസാറ്റ്.. ബ്ലോഗ്..... കൂടെ പഠിച്ച എല്ലാവരും കൂടി എന്തെങ്കിലും കുറച്ചു നേരം ചെലവഴിക്കാന്‍ വേണ്ടി തുടങ്ങിയ ആ ബ്ലോഗ് ഇപ്പോള്‍ ഞാന്‍ തന്നെ എഴുതും ഞാന്‍ തന്നെ വായിക്കും...
യാത്രയോട് ആണ് കൂടുതല്‍ പ്രിയം.. പ്രകൃതി സൌദര്യം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.. അതിന്റെ സൃഷ്ടാവിനെ ഞാന്‍ നമിക്കുന്നു.. പ്രബന്ച്ത്തിലെ എല്ലാ കാഴ്ചകളും ഒരു അല്ബുതമായാണ് ഞാന്‍ ആസ്വതിക്കുന്നത്..എന്റെ കയ്യൊപ്പ് എന്നാ ബ്ലോഗ് എഴുതാന്‍ തുടങിയതം ഈ യാത്രയോടുള്ള കമ്പം തന്നെ..
ആ കൂട്ടത്തില്‍ ഒരു ലേഖനം കൂടി.....
Saturday, May 23, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment