Saturday, December 12, 2009

വെറുതെ ഒരു ഒരു ഊട്ടി യാത്ര....

പെട്ടെന്നുള്ള ഒരു തോന്നലില്‍ ഊട്ടി കാണാന്‍ ബൈക്കില്‍ യാത്ര പോയ ഞാനും എന്റെ കസിനും ..
കുതിര ഭ്രാന്ത് അല്പം കൂടുതല്ലുള്ള എന്റെ അങ്കിളിന്റെ മകന്ന്‍ മിഷാല്‍, കോയമ്പത്തൂരില്‍ അന്നുരില്‍ ഉള്ള അവന്റെ ഒരു സുഹൃത്തിനെ ( അല്ല.. ചങ്ങാതിയുടെ കുതിര യെ ) കാണാന്‍ വന്നതാണ്‌. രാവിലെ തന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു അവന്റെ സുഹൃത്തിനെ കാണാന്‍ അന്നുര്‍ക്ക് പോയി... അന്തിയൂരില്‍ ഉള്ള കുതിര ചന്തയില്‍ വെച്ച് പരിച്ചയപെട്ടതാണ് കൂട്ടുകാരനെ.. ഞാന്‍ താമസിക്കുന്നിടത്ത് നിന്നും ഏകദേശം 30km മാത്രമേ ഉള്ളു...

അവിടെ എത്തിയ എന്നെ ദൂരെ നിന്ന് തന്നെ ആ കുതിര ഫാം വല്ലാതെ ആകര്‍ഷിച്ചു.. നമ്മള്‍ മനസ്സില്‍ കാണുന്നത് പോലെ അതി വിശാലമായ ഫാം.. മെയിന്‍ റോഡിനോട് ചേര്‍ന്ന് തന്നെ ഉള്ള 4-5 ഏക്കര്‍ വരുന്ന അവിടെ കുതിര ഒന്നേ ഉള്ളു എങ്കിലും, കൊത്തു കോഴി, ആട് ഒക്കെ ഉണ്ടായിരുന്നു.. കുതിര ഒരു തലയെടുപ്പോടെ നില്‍പ്പുണ്ടായിരുന്നു... ഇതെല്ലാം കണ്ടമ്പോള്‍ കുതിര പ്രേമിയുടെ ആഹ്ലാദം പറയണ്ടല്ലോ.. . ഏകദേശം ഒരു മണിക്കൂറോളം അവിടെ കുതിരയേയും കളിപ്പിച്ചു നിന്ന്.. ഓടിക്കുക, നടത്തുക ഒപ്പം ഫോട്ടോസും.. അവിടെ നിന്നും കൂടുകാരന്റെ വീട്ടില്‍ പോയി ഭക്ഷണവും കഴിച്ചു ഞാന്‍ തിരിച്ചു വരാന്‍ തുടങ്ങി... പെട്ടെന്ന് ഒരു ബോര്‍ഡ്‌ കണ്ടു "ഊട്ടി - 70Km" ... അവിടെ ആണ് ഊട്ടി യാത്രയിലേക്കുള്ള മനം മാറ്റം ..

ഊട്ടിയിലേക്ക് ബൈക്കില്‍ പോകണം എന്നുള്ളത് എന്റെ ഒരു ആഗ്രഹം കൂടി ആയതു കൊണ്ട് അതിനു ഞാന്‍ തന്നെ മുന്‍കൈ എടുത്തു... ബൈക്കിലൂടെ ഉള്ള ആ യാത്ര ഞങ്ങളുടെ മൂന്നാര്‍ യാത്രയെ അനുസ്മരിച്ചു കൊണ്ട് മിഷാല്‍ ഇടക്കൊകെ പറയുന്നുണ്ടായിരുന്നു... മനോഹരമായ റോഡ്‌ ഞങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കി... നീലഗിരി കുന്നുകളില്‍ കൂടിയുള്ള ആ യാത്രയുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റില്ല..

കുന്നുരില്‍ എത്തിയ ഞാന്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ആപ്പോഴേക്കും തന്നുപ്പു ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.. ഹാഫ് സ്ലീവ് T - ഷര്‍ട്ട്‌ മാത്രം ഇട്ടിരുന്ന ഞങ്ങളുടെ കാര്യം പറയണ്ടല്ലോ.. കുന്നുരില്‍ നിന്നും ഊട്ടിയെക്കുള്ള യാത്ര അതിമനോഹരം തന്നെ... നീലഗിരി കുന്നുകളിലെ മഞ്ഞു ഞങ്ങളെ മരവിപിച്ചു കൊണ്ടിരുന്നു..അപ്പോള്‍ സമയം നട്ടുച്ച 12 ആണെനുള്ള കാര്യം പോലും മറന്നു പോകുന്ന തരത്തിലുള്ള ആ കോട മഞ്ഞില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു....

ഊട്ടില്‍ എത്തിയ ഞങ്ങള്‍ നേരെ പോയത് ഒരു തുണി കടയിലേക്ക് ആയിരുന്നു... അവിടെ നിന്നും രണ്ടു പേരും സ്വെറ്റെരും മഫ്ലരും വാങ്ങി.. അപ്പോഴാണ് തന്നുപ്പു ഞങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയത്. കുതിര പ്രേമിയുടെ വികാരം വീടും ഉടലെടുത്തു.. അവിടെ കണ്ട ആളുകളോട് ഓക്കെ horse race club എവിടെ ആണെന്ന് ചോദിച്ചു കണ്ടു പിടിച്ചു.. പക്ഷെ അപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ അവിടെ കുതിരകള്‍ ഉണ്ടായിരുന്നില്ല.. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ബോട്ട് ഹൌസിലേക്ക് ആണ്... അവിടെ ഉണ്ടായിരുന്നു കുതിരകളുടെ കൂടെ മിഷാലും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടു ഞാനും നടന്നു.. ക്ലാസ്സ്മറെസിന്റെ കൂടെ അവിടെ പോയ ഓര്‍മകള്‍ അയവര്‍കി ഞാന്‍ സമയം ചെലവോഴിച്ചു.

പിന്നെ ഞങള്‍ പോയത് ബോട്ടാണിക്കല്‍ തോട്ടത്തിലേക്ക് ആണ്.. ഫോട്ടോ എടുക്കാന്‍ പറ്റിയ പച്ചപ്പില്‍ തീര്‍ത്ത ആ പൂന്തോട്ടം നവ ദമ്പതിമാരുടെ ഹണിമൂണ്‍ സ്പോട്ട് ആയതില്‍ ഒരു സംശയവും ഇല്ല... ഞാനും മിഷാലും മാറി മാറി ഫോട്ടോ എടുക്കാന്‍ തുടങ്ങി... എല്ലാ ഫോട്ടോയിലും എനിക്കും അവനും പതിവില്ലാത്ത ഒരു ഭംഗി.. :-) പ്രകൃതിയുടെ മനോഹാരിത മനുഷ്യന്റെ കയ്യോപ്പോട് കൂടി ചേരുമ്പോള്‍ ഉള്ള ആ സൌദര്യം നമ്മുക്ക് ആ പൂന്തോട്ടത്തില്‍ ആസ്വദിക്കാം..

സമയം 5 ആയി..ഇരുട്ടുന്നതിനു മുമ്പ് ചുരം താണ്ടണം .. ഞാന്‍ തിരിക്കുകയാണ് .. വീടും ഒരു യാത്രയുമായി വരും വരെ ഫുള്‍ സ്റ്റോപ്പ്‌ ..........

Saturday, May 23, 2009

യാത്രയില്ലാതെ ഒരു യാത്ര.. ..ആത്മ കഥ...

എഴുത്തുകാരെ എനിക്ക് കണ്ടു കൂടായിരുന്നു.. വേറെ ഒന്നും അല്ല.. സ്കൂളില്‍ ഒരുപാട് കവികളുടെയും കഥകാരുടെയും ചരിത്രങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. .. മലയാളത്തില്‍ പദ്യം മാത്രം പഠിച്ചാല്‍ പോര.. അത് എഴുതിയ ആളുടെ ചരിത്രം മൊത്തം പഠിക്കണം... അതായിരുന്നു ദേഷ്യം... ചുരുക്കത്തില്‍ എഴുത്തുകാര്‍ എന്ന് പറഞ്ഞാല്‍ ഒരു അലെര്‍ജി പോലെ ആയിരുന്നു..

ആ ഞാന്‍ തന്നെ ആണോ ഇപ്പൊ ഈ കുത്തി കുറിക്കുന്നത് എന്ന് ചോദിച്ചാല്‍.. എനിക്ക് പോലും സംശയമാണ്.. കാലം എന്നെ മാറ്റി.. എന്റെ രീതികളെ മാറി... സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് എഴുതുന്നവരെ കാണുമ്പോള്‍ അസൂയ ആണ് . .എനിക്ക് അത് പോലെ എഴുതാന്‍ കഴിന്നില്ലല്ലോ എന്നോര്‍ത്ത്... പിന്നെ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് വേറെ ആരും അല്ല.. എന്റെ ക്ലാസ്സ്മറെസ്‌ തന്നെ.. അവരെ കുറച്ചായിരിക്കും യാത്ര വിവരണം കഴിഞ്ഞാല്‍ ഞാന ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത്...

ഇപ്പോള്‍ സമയം കിട്ടുംപോഴെക്കെ കുത്തി കുറിക്കും.. ഒരു എഴുത്തുകാരന്റെ സാഹിത്യമില്ലാതെ....ഒരു തുടക്കക്കാകരന്റെ ലാഖാവത്തോടെ ഞാന്‍ അത് ആസ്വദിക്കുന്നു.. വാക്കുകള്‍ കൊണ്ട് അമ്മനാമാടന്‍ ഞാന്‍ ആയിട്ടില്ല.. വായില്‍ തോന്നുന്നതൊക്കെ എഴുതും... എന്റെ പല എഴുത്തുകളും ആരും വായിക്കാറില്ല.. ഞാന്‍ മാത്രം പല തവണ വായിക്കുകയും ചെയ്യും..

എഴുത്തിന്റെ തുടക്കം, നമ്മള്‍ കുസാറ്റ് എന്നാ ബ്ലോഗ്‌ ആയിരുന്നു.. അതിന്റെ കാരണം.. മൂന്ന് വര്ഷം മുമ്പ്.. രൂപയുടെ കല്യാണത്തിന് പോയ വിശ്ഷങ്ങള്‍ (വളരെ കാലം കഴിഞ്ഞു ഒരു കൂടികാഴ്ച ആയിരുന്നു അത് ) ഞാന അല്പം പൊടിപ്പും തൊങ്ങലും വെച്ച് ഒരു മെയില്‍ ചെയ്തു... അതിനെ എല്ലാവരും ഏറ്റു പിടിച്ചു ... രണ്ടു മൂന്ന് ദിവസം കൊണ്ട് മെയിലുകളുടെ കൂമ്പാരമായിരുന്നു.. അവിടെ തുടങ്ങി നമ്മള്‍ കുസാറ്റ്.. ബ്ലോഗ്‌..... കൂടെ പഠിച്ച എല്ലാവരും കൂടി എന്തെങ്കിലും കുറച്ചു നേരം ചെലവഴിക്കാന്‍ വേണ്ടി തുടങ്ങിയ ആ ബ്ലോഗ്‌ ഇപ്പോള്‍ ഞാന്‍ തന്നെ എഴുതും ഞാന്‍ തന്നെ വായിക്കും...

യാത്രയോട് ആണ് കൂടുതല്‍ പ്രിയം.. പ്രകൃതി സൌദര്യം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.. അതിന്റെ സൃഷ്ടാവിനെ ഞാന്‍ നമിക്കുന്നു.. പ്രബന്ച്ത്തിലെ എല്ലാ കാഴ്ചകളും ഒരു അല്ബുതമായാണ് ഞാന്‍ ആസ്വതിക്കുന്നത്..എന്റെ കയ്യൊപ്പ് എന്നാ ബ്ലോഗ്‌ എഴുതാന്‍ തുടങിയതം ഈ യാത്രയോടുള്ള കമ്പം തന്നെ..

ആ കൂട്ടത്തില്‍ ഒരു ലേഖനം കൂടി.....

Thursday, April 9, 2009

വൈപ്പിന്‍ കരയില്‍ .....


രണ്ടു ചെറു യാത്രകള്‍ ഒരു പോസ്റ്റില്‍ എഴുതുകയാണ്.. രണ്ടും വൈപിന്‍ കരയില്‍ ആണ്.. പുതു വിപിന്‍ ബീച്ചും....പിന്നെ ഞാറക്കല്‍ മല്‍സ്യഫെഡും.... രണ്ടും വ്യതസ്ത ദിവസങ്ങളില്‍ പോയത്...


ഒരു സയാന്നം പുതു-വൈപിന്‍ ബീച്ചില്‍... എറണാകുളം കലൂരില്‍ നിന്നും വെറും 10km മാത്രം അകലെയുള്ള ഈ ബീച്ചിലേക്ക് ഒരു വൈകുന്നേരം ചെലവോഴിക്കാന്‍ പോയതാണ്. ഇതു പോലെ ബ്ലോഗ് പോസ്റ്റിങ്ങ്‌ ചെയ്യാന്‍ മാത്രം ഉള്ള ഒരു യാത്ര അല്ല. പതിവു പോലെ എഴുതാനും മാത്രം ഇല്ല. എന്നാലും...
ഗോശ്രി പാലങ്ങള്‍ കടന്നു വേണം ഞങ്ങള്‍ക്ക് വൈപ്പിന്‍ പോകാന്‍. ലൈറ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഈ ബീച്ച് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഏറിയാല്‍ രണ്ടു വര്‍ഷം മാത്രം. ഇപ്പോള്‍ ഇതു ചെറായിയും, ഫോര്‍ട്ട്‌കൊച്ചിയും പോലെ ശ്രദ്ധ ആകര്‍ഷിച്ചു വരുന്നുണ്ട്. ചെറിയ രീതിയില്‍ ടൂറിസ്റ്റ് മേളകള്‍ ഒക്കെ നടത്താരുമുണ്ട്. ബീച്ചിന്റെ പരിസരം വൃത്തിയായി തന്നെ കിടപ്പുണ്ട്. മഴക്കാലത്ത് പോകുകയനെന്കില്‍ കുറച്ചുകൂടി ഭംഗി ആയി ബീച്ച് ആസ്വദിക്കാന്‍ കഴിയുംമെനു റെജി ഇടകിടക്ക് ഒര്മാപെടുതുന്ന്ടായിരുന്നു. ഈ ബീച്ച് ഒരു പക്ഷെ കൊച്ചി ടൌണില്‍ താമസിക്കുന്നവര്‍ക്ക് സായത്നം ചിലവിടാന്‍ വളരെ നല്ലതായി എനിക്ക് തോന്നുന്നു. .

ഫുട്ബോളും കൊണ്ടു ബീച്ചില്‍ പോയ ഞങ്ങള്‍ അവിടെ കുറച്ചു നേരം കളിച്ചു. പിന്നെ ഞാനും റെജിയും ഒഴിച്ച് എല്ലാവരും ബീച്ചില്‍ കുളിക്കാന്‍ തുടങ്ങി. അവര്‍ വെള്ളത്തില്‍ കിടന്നു
കൊണ്ടു ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഫോട്ടോ സെക്ഷന്‍ തുടര്‍ന്ന് കൊണ്ടേയിരിന്നു. ഒരു പക്ഷെ ഈ ഫോട്ടോകള്‍ ആണെന്ന് തോന്നുന്നു എന്നെ ബ്ലോഗുകള്‍ എഴുതാനും കൂടുതല്‍ യാത്രകള്‍ ചെയ്യാനും എനിക്ക് കൂടതല്‍ പ്രജോദനം തരുന്നത്. ഒരു പാട് നല്ല ചിത്രങ്ങള്‍ പുതു വൈപ്പിന്‍ ബീച്ച് അന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചു .
ഈ ബീച്ചിന്‍റെ മാത്രം പ്രത്യേകത എന്ന് പറയാന്‍ മാത്രം ഒന്നും അവിടെ കണ്ടതായി എനിക്ക് തോന്നിയില്ല. അസ്തമയ സൂര്യനെ കണ്ടു മടങ്ങുകയാണ് പ്ലാന്‍. ചുവന്ന സൂര്യന്‍ ആകാശത്തൊരു പൊട്ടു തൊട്ടതു പോലെ. ദൂരെ കടലില്‍ മായും മുമ്പു അതിന്‍റെ സൗന്ദര്യം ഒന്നു കാണേണ്ടത് തന്നെ.
പുതു-വൈപിന്‍ ബീച്ചിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഒപ്പം ഞങ്ങളും.....


ഇനി ഞാറക്കല്‍......മെട്രോ മനോരമയിലെ ഫീച്ചര്‍ ആണ് ഞങ്ങളെ ഞാറക്കല്‍ ഉള്ള മല്‍സ്യഫെഡ് നെ കുറച്ചു വിവരം നല്‍കിയത്. ഭംഗി ആസ്വാടനതോടൊപ്പം നല്ല ഭക്ഷണവും കിട്ടും എന്നൊക്കെ മനോരമ തള്ളിയുട്ടുണ്ടായിരുന്നു.. എന്തായാലും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഞങ്ങള്‍ അങ്ങോട്ട്‌ പോയി.. പുതു വൈപിനില്‍ നിന്നും 5km ല്‍ മാത്രം ദൂരം.. മഴ പൊടിയുന്നുണ്ടായിരുന്നു...അതൊരു രസം കൊല്ലി ആകുമോ എന്ന് ഞങ്ങള്‍ ഭയന്നു.. പക്ഷെ ആ മഴത്തുള്ളികള്‍ ആയിരുന്നു ഞങ്ങളെ പിന്നീട് കൂടുതല്‍ സന്തോഷിപ്പിച്ചത്. .. അവിടത്തെ ടിക്കറ്റ് ചാര്‍ജ്...full package 100 (ഭക്ഷണം, ഐസ്ക്രീം , ബോട്ടിന്ഗ്, ചൂണ്ട) . ഞങ്ങള്‍ ഒരു ഫുള്‍ ടിക്കെടും പിന്നെ..ബോടിങ്ങിനുള്ള ടിക്കറ്റും എടുത്തു.. മീന്‍ വളര്‍ത്താന്‍ വേണ്ടി കെട്ടിയിട്ടിരിക്കുന്ന ബന്ടുകളില്‍ ആണ് ബോടിന്ഗ്.. അത്രയ്ക്ക് ആഴം ഒന്നും ഇല്ലെന്കിലും ഒരു ഭയം ഉണ്ടായിരുന്നു...
തെങ്ങുകല്ക് കുറുകെ കെട്ടിയ ഊഞ്ഞാല്‍ അവിടത്തെ ഒരു പ്രത്യേകത ആയിരുന്നു.. വെള്ളത്തില്‍ ഇടക്കൊകെ ചെറിയ ചെറിയ വിശ്രമ സ്ഥലങ്ങള്‍ കെട്ടിയിട്ടുണ്ട്... ചെറുതോണിയില്‍ അന്സാരും, ശ്രീജിയും കയറി..ബലം പിടിച്ചിരിക്കുന്ന ശ്രീജിയും.. താന്‍ വലിയ തുഴകാരനനെന്നു പറഞ്ഞിട്ട് പേടി ഉള്ളില്‍ ഒളിപ്പിച്ചു അന്സാരും....ഫൈബര്‍ ബോടിന്ഗ് ഞാനും റെജിയും ജിബിയും പിന്നെ ചാത്തനും.. ഒരു തുഴക്കരനില്ലാതെ ആദ്യമായാണ്
എല്ലാവരും ബോട്ടില്‍ കയരിയിരിക്കുനത്.. അതിന്റെ ഭയം ശരിക്കും ഉണ്ടായിരുന്നു.. അന്സണ്‍ ഒന്ന് അനങ്ങിയാല്‍ റെജി അലറും..!! കുറച്ചൊക്കെ തുഴാഞ്ഞു കഴിഞ്ഞപ്പോള്‍ ധൈര്യം കൂടി കൂടി വന്നു.. മഴ ചാറുന്നുണ്ടായിരുന്നു.. മൊബൈലില്‍ പാട്ടും വെച്ച് മനോഹരമായ ഒരു ബോടിന്ഗ്.. അവിടെന്ന് വാങ്ങിയ സ്നാക്ക്സ് ഇടതടവില്ലാതെ ഞാനും ജിബിയും ഞാനും തിന്നുനുണ്ട്ടായിരുന്നു... പാട്ടിന്റെ കൂടെ വീഡിയോയും, ഫോടോസും പതിവ് പോലെ കൊറേ എടുത്തു കൂട്ടിയില്ല.. കാരണം ക്യാമറ ഇല്ലായിരുന്നു.. മൊബൈലില്‍ മാത്രം കുറച്ചു ഫോട്ടോസ് ..

ബോടിന്ഗ് കഴിഞ്ഞു ഫുള്‍ പാക്കേജില്‍ ഉള്ള ഐസ്ക്രീം വാങ്ങി ഞങ്ങള്‍ പങ്കു വെച്ചു.. പിന്നെ അതില്‍ ചപ്പാത്തിയും മീന്‍കറിയും കിട്ടുമെന്ന് പറഞ്ഞു ഞാനും അന്സോനും അങ്ങോട്ട്‌ പോയി.. അവിടത്തെ ചേച്ചി വൈപ്പിന്‍ കാരുടെ തനി സ്വഭാവത്തില്‍ റെജിയോട് ഒരു ചോദ്യം.." ഒരു ചപ്പാത്തി തിന്നാന്‍ ആണോ ഇത്രയും പേരെ വിളിച്ചു കൊണ്ട് വന്നിരിക്കുന്നത്.. ?" ഇതൊന്നും അറിയാതെ അന്സണ്‍ ചപ്പാത്തി വാങ്ങാന്‍ അവിടെ നിന്നു. ഞങള്‍ പുറത്തു വെയിറ്റ് ചെയ്തു.. പൊതിഞ്ഞു കിട്ടിയ ചപ്പാത്തിയും മീന്കരിയുമായി ഞങള്‍ തൊട്ടടുത്തുള്ള ബീച്ചിലേക്ക് പോയി.. ജിബി വീട്ടിലേക്കു പോയി. (കല്യാണം കഴിഞ്ഞാല്‍ ഉള്ള ഒരു ബുദ്ധിമുട്ടേ...!).

ഓ. തിരകളുടെ ശബ്ദം.. ! പാറകൂട്ടങ്ങള്‍ കൊണ്ട് തീരം കെട്ടി വെച്ചിട്ടുള്ള മനോഹരമായ കടല്‍ തീരം.. കര കാണാന്‍ പറ്റാത്ത കടല്‍...ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും കടല്‍ ആണെന്ന് സത്യം തെളിയിക്കുന്നത് പോലെ.. തിരകളുടെ അലയടി ഉച്ചത്തില്‍.. .ഇനി ഒരു വരവ് കൂടി വരണം എന്ന് അപ്പോള്‍ തന്നെ നിശ്ചയിച്ചു.. ചപ്പാത്തിയും മീന്‍കറിയും അവിടെ വെച്ചു പങ്കു വെച്ചു.. സൂപ്പര്‍ മീന്‍ കറി.. നല്ല എരിയും പുളിയും.. കൊറേ നാളുകള്‍ ആയി നല്ലൊരു വീഡിയോ പിടിക്കണം എന്നുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സില്‍ ഉണ്ട്.. അവിടെ വെച്ചു ഹരിഹര്‍ നഗറിലെ പാട്ട് ഇട്ടു ഒരു വീഡിയോ ചിത്രികരിച്ചു.. ഉന്നം മറന്നു...!ഒരു മിനിറ്റില്‍ താഴെ ഉള്ളു എങ്കിലും എല്ലാവര്ക്കും അതൊരു ഹരമായിരുന്നു..
അവിടത്തെ കാഴ്ചകള്‍ കണ്ടപ്പോള്‍, ഇനിയും ഞാന്‍ കൊച്ചിയില്‍ പലതും കണ്ടിട്ടില്ല എന്നനിക്ക് തോന്നുന്നു. ഇങ്ങനെ കൊച്ചിയെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ എവിടെ തീരും എന്നനിക്കറിയില്ല.. മനോഹരമായ ഈ കൊച്ചി, സഞ്ചാരികളുടെ പ്രിയ കേന്ദ്രമായത്തില്‍ ഒരു സംശയവുമില്ല..

Wednesday, April 8, 2009

ഒരു വൈകുന്നേരം ഇടുക്കി ഡാം...

പാലക്കടുത്തുള്ള നീലൂര്‍ St.Joseph പള്ളിയില്‍ അജോയുടെ കല്യാണം കഴിഞ്ഞു ഞങ്ങള്‍, നാടു കാണാന്‍ തീരുമാനിച്ചു. പലരുടെയും ഇഷ്ടം മാനിച്ചു ഇടുക്കി ഡാം യാത്രകായി തിരഞ്ഞെടുത്തു. വീട്ടില്‍ ഒഴിച്ച് എവിടെയെങ്കിലും പോയാല്‍ മതിയെന്ന് കൂടെയുണ്ടായിരുന്ന മധു എന്ന സുഹൃത്ത് ഇട തടവില്ലാതെ പറയുന്നുണ്ടായിരുന്നു. മുട്ടത്തു നിന്നും ഏകദേശം 50km യാത്രയുണ്ട്. ഇടുക്കി ജില്ലയുടെ മുക്കാല്‍ ഭാഗത്തോളം കറങ്ങിയിട്ടുള്ള ആ യാത്ര എനിക്കൊരു അനുഭൂതിയും ഉളവാക്കിയില്ല. എന്നാലും കൂട്ടുകാരുമൊത്തുള്ള യാത്ര എനിക്ക് എത്ര പോയാലും മതിവരില്ല. വീഡിയോ ഗെയിം കളിക്കുന്ന ലാഖവതോട് കൂടി ആയിരുന്നു ജയദീപിന്റെ കാര്‍ ഓടിക്കല്‍.. 100 -110.. ഒരു സ്ഥിരം യാത്രക്കാരന്റെ പക്ക്വത ആ ഡ്രൈവിങ്ങില്‍ കാണാമായിരുന്നു...

5 മണിയോട് കൂടി ഇടുക്കി ഡാമിന്റെ മുകളില്‍ ഞങള്‍ എത്തി. ഒഴിവു ദിവസം ആണെന്കില്‍ പോലും അധികം ആരെയും അവിടെ കണ്ടില്ല.. ഉള്ളിലേക്ക് കടത്തി വിടുകയുമില്ല. പൂട്ടിയിട്ട ഗേറ്റ് ചാടി ഞങ്ങള്‍ ഡാമിന്റെ മുകളിലൂടെ കുറച്ചു നടന്നു...ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് പലയിടത്തും എഴുതിവേച്ചുട്ടുണ്ട്. എനിട്ടും പോയതിന്റ്റെ ഓര്‍മക്കായി, ഞങ്ങള്‍ എടുത്തു കുറച്ചു ഫോട്ടോസ്. ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാന്‍ ഷിജു വിനുള്ള ചമ്മല്‍ (എങ്ങനെ പോസ് ചെയ്യണം എന്നുള്ള ഡൌട്ട് പോലെ..) ഒന്നു കാണണം.. അതിനും വേണ്ടി അജേഷ്, എല്ലാത്തിനും ഫുള്‍ ടൈം 32 പല്ലും കാണിച്ചുള്ള പോസ് മാത്രം..! ഒരു ഫോട്ടോ അറിയാതെ നല്ലത് കിട്ടി. പിന്നെ എന്റെ പുറകില്‍ നിന്നും മാറിയിട്ടില്ല... ഒരു പാടു സിന്‍ഗിള്‍ ഫോടോസ്...! ... ഇടുക്കി ഡാം എന്ന് കേട്ടിട്ടുന്ടെന്കിലും ഇത്രയും അടുത്ത് നിന്ന് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഹോ..അല്‍ഭുതം തന്നെ.. പ്രകൃതിയും മനുഷ്യന്റെ കരവിരുതും ഒത്തുചേര്‍ന്ന ഒരു വിരുന്നു..... കുറച്ചു നേരം അവിടെ ചെലവിട്ട ശേഷം ഞങ്ങള്‍ ഡാമിന്റെ കീഴ് ഭാഗത്തേക്ക് പോയി..

ഓ.. താഴെ നിന്ന് നോക്കിയാല്‍ ഇടുക്കി ഡാം ഒരു ഭയത്തോട് കൂടി നമ്മളെ അല്ഭുതപെടുതും. അവിടെ സെക്യൂരിറ്റി ഉണ്ടായിരുന്നു.. ഒരു പരിധി കഴിഞ്ഞാല്‍ നമ്മളെ കടത്തി വിടുകായുമില്ല.. പിന്നെ കൂടുതല്‍ ഉള്ളിലേക്ക് കടകുന്നതിനു പാസ് എടുക്കണം.. പാസ് തിരുവനധപുറത്തു നിന്നും മാത്രമേ കിട്ടുകയുള്ളൂ.. അതും എല്ലാവര്ക്കും കിട്ടുകയുമില്ല.. രണ്ടു കൂറ്റന്‍ കുന്നുകല്കിടയില്‍ ഒരു കൂറ്റന്‍ ഡാം.. സെക്യൂരിറ്റി കാരം അവിടെ നിന്നൊന്നും ഞങ്ങള്‍ക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല.. അതുകൊണ്ട് കണ്ട കാഴ്ചകളൊക്കെ മനസ്സില്‍ പകര്‍ത്തി അവിടെന്ന് യാത്രയായി..

നേരം ഇരുട്ടി.. എപ്പോഴെതെയും പോലെ യാത്രയുടെ അവസാന നിമിഷങ്ങള്‍ വിരസതയുടെത്.. എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എല്ലാവര്ക്കും.. പ്രതാപിന്റെ കാറിന്റെ വേഗത ആ വിരസതക്ക് ഒരു ഉദാഹരണം മാത്രം.. ഹില്‍ പാലസിന്റെ മുമ്പില്‍ വെച്ച് ജയദീപിനോട് യാത്ര പറഞ്ഞു പിരിഞ്ഞു........ഇനി ആരുടെ കല്യാണം...ഇനി എവിടെ യാത്ര....??

Saturday, April 4, 2009

പെരുമ്പാവൂരിന് അടുത്തുള്ള പോരില്‍ ...

ഇത്രയും പെട്ടെന്ന് തീരുമാനിച്ചു, പെട്ടെന്ന് യാത്ര തിരിച്ച ഇതു പോലൊരു സ്ഥലം വേറെ ഒന്നു എന്റെ യാത്രകളില്‍ ഉണ്ടായിട്ടില്ല. വെറും 10 മിനിറ്റ് കൊണ്ടു തീരുമാനിച്ചു, ഒരു മണികൂരിനുള്ളില്‍ തന്നെ യാത്ര തുടങ്ങി. അങ്കമാലിയില്ലുള്ള ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോകാന്‍ തയ്യാറായി നിന്ന എന്നോട് റെജി പോരില്‍ പോയാലോ എന്നൊരു ചോദ്യം, അവിടെ തുടങ്ങി ഈ യാത്രയുടെ തീരുമാനം. അപ്പോള്‍ തന്നെ എല്ലാവരെയും മൊബൈലില്‍ വിളിച്ചു പറഞ്ഞു, പതിവില്ലാതെ ആര്‍കും തടസങ്ങള്‍ ഉണ്ടായിരുന്നില്ല.
സുഹൃത്തിന്റെ കല്യാണവും കൂടി പെരുമ്പാവൂര്‍ വരാമെന്ന് പറഞ്ഞു ഞാന്‍ യാത്ര തുടങ്ങി. പെരുമ്പാവൂര്‍ ഉള്ള ഒരു ഹോട്ടലില്‍ നിന്നും ഉച്ചക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അവിടെ നിന്നും 15km സഞ്ചരിച്ചാല്‍ പോര് എത്താം.


എല്ലായിടത്തും ഉള്ളത് പോലെ അവിടെയും അകത്തു കയറുന്നതിനു പാസ് എടുക്കണമായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ പോരിന്‍റെ ഭീകരതയും അത് പോലെ അതിന്റെ മനോഹാരിതയും ഞങ്ങളെ അതിശയിപിച്ചു. ഒരു പാടു പേരു ഒഴിക്കില്‍ പെട്ട് മരണപെട്ടിന്ട്ടുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ വായിച്ചരിവുല്ലതിനാല്‍ ഒരു ഭയം ഉള്ളില്‍ ഉണ്ടായിരുന്നു. അത് കൊണ്ടു തന്നെ കുളിക്കാന്‍ ഇറങ്ങാന്‍ ആര്‍കും താത്പര്യം ഉണ്ടായിരുന്നുഇല്ല.


പാറക്കൂട്ടങ്ങള്‍ക് ഇടയില്ലൂടെ ഒഴുകുന്ന ഒരു പുഴ പോലെ. ഒഴുകിന്റെ കാഠിന്യം ഭയതോടൊപ്പം രസവുമുളവാകുന്നു. അവിടെ വെച്ചു ഞങള്‍ ഭക്ഷണം കഴിച്ചു. റെജി തന്‍റെ ഫോട്ടോഗ്രാഫി കരവിരുതുകള്‍ എല്ലാവരില്ലും പരീക്ഷിക്ക്ന്നുടായിരുനു. പുതിയ പുതിയ പോസ്സുകള്‍, ഓട്ടം, ചാട്ടം അങ്ങനെ പോകുന്നു വ്യത്യസ്ഥമായ ഷോട്ടുകള്‍. എത്രയും മനോഹരമായ സ്ഥലം അടുത്ത് ഉണ്ടായിരുന്നിട്ടു ഇതു വരെ എന്ത് കൊണ്ടു വന്നില്ല എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുടായിരുന്നു.


കാടുകളും, കൊച്ചു അരുവികളും, പാറകളും കടന്നു ഞങ്ങള്‍ ഒഴിക്ക് കൂടതല്ലുള്ള സ്ഥലത്തു എത്തി. അവിടെ കുറച്ചു സ്കൂള്‍ കുട്ടികള്‍ കുളിക്കുന്ന്ടായിരുന്നു. പാറകെട്ടുകല്കിടയിലൂടെ ഉള്ള നടത്തം വളരെ സൂക്ഷികേടതുണ്ട്. നനവ് ഉള്ളതിനാല്‍ തെന്നല്‍ വളരെ കൂടുതലാണ്. നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഒരു കൊച്ചു വെള്ള ചാട്ടത്തിന്റെ പ്രതീതി പോലെ.. ഡാമില്‍ നിന്നും വരുന്ന വെള്ളമായിരുന്നു അത്. മഴക്കാലത്ത് ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് കണ്ടാല്‍ തന്നെ നമ്മുക്കറിയാന്‍ പറ്റും... ഒരു പക്ഷെ പോരിന്‍റെ ഭീകരത കൂടുതല്‍ മഴകാലതായിരിക്കാം....

അങ്ങനെ ഞങ്ങള്‍ അടക്കിപിച്ചിരുന്ന ഞങ്ങളുടെ സ്വഭാവം പുറത്തു വന്നു തുടങ്ങി. ഓരോരുത്തരായി വെള്ളത്തില്‍ ഇറങ്ങി തുടങ്ങി. പാറയുടെ അരികില്‍ തന്നെ എല്ലാവരും സുരക്ഷിതമായി വെള്ളത്തില്‍ ഇറങ്ങി. പിന്നെ ഒരു മന്നികൂരോള്ളം വെള്ളത്തില്‍... പാട്ടും കൂത്തും മേളവും. പ്രായത്തിന്റെ പരിതികള്‍ അവിടെ ഉണ്ടായിരുന്നില്ല. ചെറിയ ഭയമുള്ളതിനാല്‍ എല്ലാവരും പരസ്പരം കുരുത്തകേടൊന്നും കാണികരുതെന്നു ഇടകിടക്ക് ഓര്‍മപെടുതുണ്ടായിരുന്നു. കുളി കഴിഞ്ഞു കുറച്ചു നേരം വെയിലത്ത്‌... ഉണങ്ങാന്‍. ..!!
പ്രകൃതിയുടെ, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മനോഹാരിത കാണാന്‍ ഇനിയും എല്ലാര്ക്കും അവസരങ്ങള്‍ ഉണ്ടാവട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ മടക്ക യാത്ര....

കാഴ്ചകള്‍ ഫോട്ടോകളിലൂടെ...

http://picasaweb.google.com/emailtoaslam/Poaru?feat=directlink

Saturday, March 21, 2009

വാഗമണ്‍ പൈന്‍ കാട്ടില്‍ ...


വാഗമണ്‍ യാത്ര എന്‍റെ ഒരു സ്വപ്ന യാത്രകള്‍ ഒന്നായിരുന്നു. പലരും പറഞ്ഞു കേട്ടതല്ലാതെ ഞാന്‍ ഇതിനുമുമ്പ് ഒരിക്കലും അവിടെ പോയിട്ടില്ലായിരുന്നു. ജസ്റ്റിന്റെ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ വഗമന്നിലെക്കു യാത്ര തുടങ്ങി. പാലായില്‍ നിന്നും ഏകദേശം 50km ദൂരം സഞ്ചരിച്ചു വേണം അവിടെ എത്താന്‍. അതില്‍ 20km ഓളം വരുന്ന യാത്ര വളരെ മനോഹരമായ കാഴ്ചകളോട് കൂടിയ ഒന്നാണ്. കൂറ്റന്‍ പാറകള്‍ വെട്ടി നിരത്തിയ അതിമനോഹരമായ പാതകള്‍ ആരെയും ഒന്നു അത്ഭുതപെടുതും. ഞങ്ങളുടെ യാത്ര ഒരു നല്ല സമയത്തായി എനിക്ക് തോന്നിയില്ല. കാരണം തണുപ്പ് തീരെ കുറവായിരുന്നു. ഇല്ലെന്ന് തന്നെ പറയാം. സമയം 11 മണി ആയി കാണും. ഇതൊന്നും വാഗമണ്‍ സൗന്ദര്യം ആസ്വതിക്കുന്നതില്‍ എന്നെ നിരുല്സാഹപെദുതിയില്ല. ഇവിടെയും തേയില തോട്ടങ്ങളില്‍ കൂടിയുള്ള യാത്ര എനിക്കൊരു പതിവു അനുഭവം പോലെ തോന്നി. ദൂരെ കുരിശു മല കയറുന്ന ആളുകളെ ഉറുമ്പ് നീങ്ങുന്നത്‌ പോലെ കാണാമായിരുന്നു.

മുട്ടകുന്നിനോട് ചേര്‍ന്നുള്ള തടാകത്തിലേക്ക് കടക്കുന്നതിനു 5 രൂപ പാസ് എടുക്കണമായിരുന്നു. പാസ് എടുത്തു ഞങ്ങള്‍ തടാകത്തിനു അരികിലേക്ക് നടന്നു. ഒരു മുട്ട തലയനെ വെയിലത്ത്‌ നിര്‍ത്തിയത് പോലെ മുട്ടകുന്നു, ഒരു പുല്ലു പോലും മുളക്കാതെ എല്ലാം വാടി കരിഞ്ഞ നിലയില്‍. ആഗസ്റ്റ്‌ - സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ മുട്ടകുന്നു നല്ല പച്ചപ്പോട് കൂടി കാണാമെന്നു എല്സന്‍ പറഞ്ഞു. തടകിതിനടുതെത്തിയ ഞങ്ങള്‍ കുറച്ചു നേരം ഫോട്ടോ എടുത്തു എന്നല്ലാതെ ഒന്നും ചെയ്തില്ല. പാസ് കൊടുത്തു കാണാന്‍ മാത്രം ഭംഗി ആ താടകത്തിനു ഉണ്ടോ എന്ന് ഞാന്‍ ഒരു നിമിഷം എന്നോട് തന്നെ ചോദിച്ചു. തടാകവും കണ്ടു മുട്ടകുന്നിറങ്ങി വന്ന ഞങ്ങള്‍ അവിടെ നിന്നും ഇളനീര്‍ കുടിച്ചു. അവിടെ നിന്നും നോക്കിയാല്‍ പൈന്‍ കാടുകള്‍ കാണാമായിരുന്നു.
പൈന്‍ കാടുകളില്‍ എത്തിയ ഞങ്ങള്‍ക്ക് ഒരു എ സി റൂമിലേക്ക്‌ കടന്ന പ്രതീതി ആയിരുന്നു. നല്ല ഇളം തണുപോട് കൂടിയ കാലാവസ്ഥ. അവിടെ നല്ല അട്ട കാണും എന്ന് എന്നോട് നാട്ടിലെ കുറച്ചു സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്കിലും, ഒന്നിനെ പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ ചൂടു കാലമായതു കൊണ്ടായിരിക്കും. ഞാനും ബിനീഷും ദീപക്കും കൂടി പൈന്‍ കാടിന്‍റെ ഉയരങ്ങളിലേക്ക് പോയി, അവിടത്തെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തി.

4 മണിക്ക് തിരിച്ചു പോകാനുള്ള ബസ്സ് ബുക്ക് ചെയ്തിട്ടുള്ളവര്‍ ഉണ്ടായതിനാല്‍ ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചു പോകാന്‍ തീരുമാനിച്ചു. സമയ പരിമിധി മൂലം കുരിശു മല കയറാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പിന്നെ അത് കയറണമെങ്കില്‍ ഒരു മണികൂര്‍ എങ്കിലും വേണമെന്നു തോന്നുന്നു. വാഗമണ്‍ പട്ടണത്തിലെ ഒരു കൊച്ചു ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ഒരു ഒത്തുചേരലിന്റെ അവസാന നിമിഷങ്ങളിലേക്ക് കടന്നു. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതു പോലെ ഈ യാത്രയിലും പ്രകൃതി സൗന്ദര്യതോടൊപ്പം ഏറെ സന്തോഷിപ്പിച്ചത് ഈ കൂട്ടുക്കാരുമായുള്ള getogether തന്നെ ആണ്. ഒരു യാത്ര സ്വപ്നം കൂടി സഫലീകരിച്ചതിന്റെ ആത്മ സംത്രുംതിയുമായി ഞങ്ങള്‍ മടങ്ങി.

http://picasaweb.google.com/emailtoaslam/Wagamon?feat=directlink

Friday, February 20, 2009

ഒരു അസ്തമയം രാമക്കല്‍മേട്ടില്‍...

കട്ടപനയില്‍ നിന്നും 20km മാറി ഉള്ള ഈ സ്ഥലം ഒരു യാത്രക്കായി ഞാന്‍ തിരഞ്ഞെടുത്തതല്ല. തിക്കച്ചും യാദ്രിശ്ചികമായി അവിടെ പോകാന്‍ കഴിഞ്ഞതാണ്. അവിടെ പോകുന്നതിനു ഒരു മണികൂര്‍ മുമ്പു മാത്രമാണ് ഈ സ്ഥലത്തെ കുറിച്ചു ഞാന്‍ അറിയുന്നത്. സോമിയുടെയും ഡാനിയുടെയും (ഇവര്‍ എന്‍റെ ക്ലാസ്സ്മറെസ് ) കട്ടപനയില്‍ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു ഞങ്ങള്‍ നാടു കാണാന്‍ തീരുമാനിച്ചു. രാമ്മക്കല്‍മേട് ആയിരുന്നു ഞങ്ങളുടെ ലക്‍ഷ്യം. അവിടെക്കുള്ള യാത്ര തികച്ചും ഒരു രസവുമുണ്ടായിരുന്നില്ല. ദൂരെയുള്ള ഒരു കാറ്റാടി ലക്ഷ്യമാകി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. പോകുന്ന വഴില്‍ വെച്ചു കുറച്ചു സ്നാക്ക്സ് വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. ശക്തമായി അടിക്കുന്ന കാറ്റാണ് അവിടെത്തെ പ്രത്യേകത എന്ന് ബിനീഷ് ഇടകൊക്കെ പറയുന്നുണ്ടായിരുന്നു.


അവിടെ എത്തിയ ഞങ്ങള്‍ ചായ കുടിക്കാന്‍ കയറിയ കടയിലെ ചേച്ചിയോട് അവിടെ പ്രത്യേകതകള്‍ ചോദിച്ചു മനസിലാക്കി. അവിടെ രണ്ടു കുന്നുകള്‍ ഉണ്ടെന്നും ആദ്യത്തെ മലമുകളില്‍ യറിയാല്‍ തമിഴ് നാട്ടിലെ കൊച്ചു കൊച്ചു പട്ടണങ്ങള്‍ കാണാമെന്നും മറ്റേ കുന്നില്‍ കയറി സൂര്യാസ്തമയം കാണാമെന്നും പറഞ്ഞു. സമയം അപ്പോള്‍ 5 മണി ആയതിനാല്‍ എത്രയും പെട്ടെന്ന് ഞങ്ങള്‍ ആദ്യത്തെ പാറമുകളിലേക്ക് കുതിച്ചു. മലകളും മുട്ടകുന്നുകളും എനിക്ക് പതിവു കാഴ്ചകള്‍ പോലെ തോന്നി. തണുപ്പും മഞ്ഞും തീരെ കുറവായിരുന്നു. പാറയുടെ ഏറ്റവും മുകളില്‍ കയറാന്‍ കുറച്ചു ബുദ്ധിമുട്ടായത് കൊണ്ടു എല്ലാവരും കയറില്ല. പതിവുപോലെ ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാന്‍ എല്ലാവരും തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. കുറച്ചു കുരങ്ങന്മാര്‍ പാറയുടെ മുകളിലേക്ക് കയരിവരുനത് കണ്ടു എല്ലാവരും കുറച്ചൊന്നു ഭയന്നു. അവിടെന്നിന്നു നോക്കിയാല്‍ തമിഴ് നാട്ടില്ലേ കൊറേ പാടങ്ങള്‍ കാണാമായിരുന്നു. Age of Emperors എന്ന Game ഇലെ കാഴ്ചകള്‍ പോലെ എന്നിക്ക് തോന്നി.

സൂര്യസ്തമയത്തിനു മുമ്പു അടുത്ത കുന്നിന്‍ മുകളിലേക്ക് ഞങ്ങള്‍ കുതിച്ചു. ആ കുന്നിന്റെ മുകളില്‍ ഒറ്റ കല്ലില്‍ തീര്‍ത്ത ഭീമാകാരമായ ഒരു ശില്‍പം ഉണ്ട്. അത് ലക്ഷ്യമാക്കി ഞങള്‍ അവിടേക്ക് നടന്നു നീങ്ങി. ഞങ്ങളുടെ യാത്രയില്‍ പതിവുപോലെ അവസാന നിമിഷം രസം കൊല്ലികള്‍ ആകാറുള്ള സിനൂബും സുമേഷും ( ചുമ്മാ പറഞ്ഞതാ - അതും ഈ യാത്രയുടെ രസം തന്നെ. ) ആ കുന്നിന് മുകളിലേക്ക് വന്നില്ല.


വളരെ മനോഹരമായി ഒറ്റ കല്ലില്‍ തീര്‍ത്ത ആ ശില്‍പം ഞങ്ങളെ അല്ഭുതപെടുത്തി. ഓടി കയറിയതിനാല്‍ ഞങ്ങള്‍ വളരെയധികം ക്ഷീനിതരയതിനാല്‍ അവിടെ കൊറേ നേരം വിശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബൈനോകുലരില്ലൂടെ എല്ലാവരും ദൂരെയുള്ള പട്ടണങ്ങള്‍ നോക്കി പല പല ഊഹഭോഹങ്ങള്‍ പറയുന്നുണ്ടായിരു‌നു. അസ്തമയ സൂര്യന്‍റെ മനോഹാരിത എല്സന്‍ ക്യാമറ കണ്ണുകളിലേക്കു സെക്കന്റുകള്‍ ഇടവിടിട്ടു എടുത്തു കൊണ്ടിരുന്നു. നേരം ഇരുട്ടിതുടങ്ങി, ദൂരെ പട്ടണങ്ങളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നത് പോലെ വെളിച്ചം വന്നു തുടങ്ങി. മഞ്ഞു കൂടി തുടങ്ങി. മറ്റൊരു യാത്രയുടെ അവസാന നിമിഷങ്ങള്‍ കൂടി പങ്കു വെച്ചു ഞങ്ങള്‍ അവിടെന്ന് യാത്രയായി. അന്ന് രാത്രി പാലായിലുള്ള ജെസ്ടിന്റെ വീട്ടില്‍ താമസിച്ചു... പിറ്റേന്ന് വാഗമണ്‍ യാത്ര... ഈ യാത്രയില്‍ പ്രക്രിതിയെക്കാള്‍ കൂടുതല്‍ എന്നെ സന്തോഷിപിച്ചത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരയായിരുന്നു. ആ ഒത്തുചേരല്‍ ...

രാമക്കല്‍ മേടിനു കുറിച്ചു ജനുവരി - ഫെബ്രുവരി ലക്കം മാതൃഭൂമി യാത്ര മാഗസിനില്‍ ഒരു സുഹൃത്ത് എഴുതിയ ലേഖനം എന്നെ വളരെയധികം സന്തോഷമുളവാക്കി...

പറഞ്ഞറിയിക്കാനാവാത്ത പ്രകൃതിയുടെ സൗന്ദര്യം കാണുവാന്‍ ....

Friday, January 23, 2009

പൊങ്കല്‍ വാല്‍പാറയില്‍

2009 ലെ ആദ്യ യാത്ര പൊങ്കല്‍ ദിനത്തില്‍ വാല്‍ പാറയിലേക്ക്‌ തിരിച്ച ഞങ്ങള്‍ക്ക് ഒരുപാടു നല്ല കാഴ്ചകള്‍ നല്കി.. അതി രാവിലെ കുളിച്ചു റെഡി ആയി പ്രാര്‍ഥനയും കഴിഞ്ഞു ഞങ്ങള്‍ കാറില്‍ യാത്ര തുടങ്ങി. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 20km മാത്രം അകലെയുള്ള ആളിയാര്‍ ഡാം ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. പൊള്ളാച്ചിയില്‍ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചു യാത്ര തിരിച്ച ഞങ്ങള്‍ എട്ടരയോടെ ഡാമില്‍ എത്തി.

മനോഹരമായ ഒരു പാര്‍ക്കിനോട് ചേര്‍ന്ന ഡാമിന്റെ പരിസരം വളരെ അധികം ഭംഗി ഉള്ളതായി എനിക്ക് തോന്നി.. ഡാമിന്റെ മുകളില്‍ കയറിയ ഞങ്ങള്‍ പ്രകൃതിയുടെ മനോഹാരിത യില്‍ അലിഞ്ഞു ചേര്ന്നു കൊണ്ടു ഫോട്ടോ എടുക്കാന്‍ തുടങ്ങി. ക്യാമറ എന്‍റെ കയ്യില്‍ ഇല്ലാതിരുന്നത് കൊണ്ടു ഒരുപാടു ഫോട്ടോസിനു എനിക്ക് പോസ് ചെയ്യാന്‍ പറ്റി. ഡാമില്‍ ബോട്ടിങ്ങിനുള്ള സമയം ആയിട്ടില്ലതതിനാല്‍ അതിന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവിടെ നിന്നും നോക്കിയാല്‍ കാണാവുന്ന മലമുകിളിലെക്കാന്നു ഞങ്ങള്‍ക്ക് പോകേണ്ടത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ഞങ്ങള്‍ വാല്‍ പാറ യിലേക്ക് യാത്ര തുടര്‍ന്നു.

monkey falls വെള്ളചാടമായിരുന്നു അടുത്ത ലക്‍ഷ്യം. അവിടെ എത്തിയ ഞാനും ഒരു സുഹൃത്തും അവിടത്തെ ചെറിയ വെള്ളച്ചാട്ടത്തില്‍ കുളിച്ചു. കൊറേ കുരങ്ങന്മാര്‍ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ആ വെള്ളച്ചാട്ടത്തിനു അങ്ങനെ പേരു വന്നത് എന്ന് ഞാന്‍ കരുതുന്നു. നല്ല തണുപ്പുള്ള ആ വെള്ളത്തില്‍ കുളിച്ചു ഫ്രെഷ് ആയ ശേഷം ഞങ്ങള്‍ വീടും യാത്ര തുടര്‍ന്നു.
40 hearpin വളവുകളുള്ള ആ യാത്രയാണ് വാല്‍ പാറയുടെ പ്രത്യേകത എന്ന് എനിക്ക് തോന്നി. പോകുന്ന വഴിയില്‍ ഇടക്കൊക്കെ ഓരോ പോലീസ് ചെക്ക് പോസ്റ്റുകള്‍ കാണാം അവിടെയൊക്കെ പൊങ്കല്‍ കൈമടക്കുകള്‍ ഞങ്ങള്‍ക്ക് കൊടുകേണ്ടി വന്നു. ആ മനോഹരമായ യാത്രികിടെ താഴേക്ക് നോക്കിയാല്‍ ആളിയാര്‍ ഡാം വളരെ വ്യക്തമായി കാണാമായിരുന്നു. loam's view എന്ന ഒരു പോയിന്റില്‍ കാര്‍ നിര്‍ത്തിയ ഞങ്ങള്‍ കുറച്ചു നേരം അവിടെ നിന്നും കാഴ്ചകള്‍ കണ്ടു. എല്ലാ hearpin ഉം കഴിഞ്ഞ ശേഷം കാഴ്ചകള്‍ മാറി , പിന്നെ തേയില തോട്ടങ്ങിളില്‍ കൂടെയുള്ള യാത്രയിരുന്നു. എവിടെ നോക്കിയാലും ടീ എസ്റ്റേറ്റ്‌ മാത്രം. പ്രകൃതിയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്ന ആ കാഴ്ചകള്‍ എനിക്കൊരു പുതുമയല്ലെങ്കിലും ആ കോട മഞ്ഞില്‍ യാത്ര ആസ്വദിക്കുന്നതില്‍ ഒരു കുറവും തോന്നിയില്ല. സമയം നട്ടുച്ച, എന്നാലും സൂര്യന്റെ ചൂടു ഞങ്ങള്‍ക്ക് അനുഭവ പെട്ടില്ല, അവിടെ ഒരിടത്തിരുന്നു പാഴ്സല്‍ വാങ്ങിയ ഇഡലി യും, വടയും കഴിച്ചു വിശപ്പിന്റെ വിളിക്ക് ഒരു സമാധാനം കൊടുത്തു. വാല്‍ പാറ ടൌണില്‍ എത്തിയ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ മനോഹരമുല്ലതായി തോന്നിയില്ല, അത് കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞതു ഇങ്ങോടുള്ള വഴികളാണ് ഈ യാത്രയുടെ പ്രത്യേകത എന്ന്.


അവിടെ നിന്നും 10km മാറി ഉള്ള ഒരു suicide പൊയന്റിലേക്ക് ആയിരുന്നു അടുത്ത യാത്ര. മനോഹരമായ ഒരു തേയില തോട്ടത്തില്‍ കൂടിയുള്ള ആ യാത്രയും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെ. അവിടെ എത്തിയ ഞങ്ങള്‍ ഏകദേശം ഒരു മണികൂര്‍ അവിടെ വിശ്രമിച്ചു. ഫോട്ടോ എടുക്കുന്നിതിനുള്ള ഞങ്ങളുടെ ആക്ക്രാദത്തിനു അവിടെയും ഒരു കുറവ് കണ്ടില്ല. പോസ് മാറി മാറി ക്യാമറകള്‍ തോറും എല്ലാവരും ഫോട്ടോയ്ക്ക്‌ പോസ് ചെയ്തു.

ഷോളയാര്‍ ഡാം, അവിടെക്കായിരുന്നു അടുത്ത സഞ്ചാരം. ഇടക്ക് വെച്ചു ഡാമിന്റെ ഒരു ഭാഗത്തേക്ക്‌ ഇറങ്ങി ഞങള്‍ ഡാമിന്റെ സൌദര്യം ആസ്വദിച്ചു. തിക്കച്ചും എന്നെ നിരാശപെടുത്തിയ ഒരു ഡാം ആയിരുന്നു അത്. ഒരു പക്ഷെ യാത്രയുടെ അവസാനമായത് കൊണ്ടും ക്ഷീണമായത് കൊണ്ടും എനിക്ക് തോന്നിയതാവാം. എല്ലാവരുടെയും മുഖത്ത് ക്ഷീണം കാണാമായിരുന്നു. എന്നാലും ഫോട്ടോ എടുക്കുന്നതില്‍ ഒരു കുറവും കണ്ടില്ല.

ഇനി ഞങ്ങള്‍ ആരാണെന്നും, സ്ഥലം എങ്ങനെയുന്ടെന്നും, കാണാന്‍ ....... ഞങ്ങള്‍ എടുത്ത ഫോട്ടോകളിലൂടെ .....

http://picasaweb.google.com/emailtoaslam/Valparai?authkey=EzHEyGA5yQQ&feat=directlink