പതിവ് പോലെ പ്രഭാത പ്രാര്‍ത്ഥനയും, ബ്രേക്ക് ഫാസ്റ്റും കഴിച്ചു ഞങ്ങള്‍ യാത്ര ആരംഭിച്ചു.. പ്രവീണും നിദിനും സുമേഷും വന്നതോട് കൂടി ഒച്ചയും അനക്കവും കൂടിയ ഞങ്ങളുടെ റൂം പോലെ തന്നെ ഒരു മടുപ്പും തോന്നാത്ത യാത്ര.. വാളയാര്‍ വെച്ച് ടാക്സ് ടോക്കെന്‍ ഇല്ലാത്തതിന്റെ പേരില്‍ ഒന്നര മണിക്കൂര്‍ ഞങ്ങള്‍ വൈകി. എന്നാലും ഏകദേശം ഒരു 11 മണിയോട് കൂടി ഞങ്ങള്‍ അവിടെ എത്തി.. രാജൂട്ടന്റെ കൂടെ ഫോട്ടോയും എടുത്തു സദ്യയും കഴിഞ്ഞു ഞങ്ങള്‍ ഒരു മണിയോട് കൂടി ഊര് കറങ്ങാന്‍ തുടങ്ങി..
അവിടെ നിന്നും 13km മാത്രം ഉള്ള ധോനി വെള്ളച്ചാട്ടം ആയിരുന്നു ആദ്യം ഞങ്ങളുടെ ലക്‌ഷ്യം.. ഹരി എന്ന സുഹൃത്തിന്റെ അമിത വിശ്വാസവും ആത്മാഭിമാനവും ഞങ്ങളെ വളരെ നേരത്തെ തന്നെ അവിടെ എത്തുന്നതില്‍ സാഹായിച്ചു.. :-) (ഏകദേശം 50km ഓളം യാത്ര ചെയ്തു ആണ് ഞങ്ങള്‍ അവിടെ എത്തിയത്..) .. മൂന്ന് മണിയോട് കൂടെ അവിടെ എത്തിയ ഞങ്ങള്‍ 10 രൂപ വീതം ഉള്ള പാസ് എടുത്തു വെള്ളചാട്ടതിനടുതെക്ക് നടപ്പ് തുടങ്ങി.. 4km
ധോനി വെള്ളചാട്ടം 150 meters എന്നുള്ള ഒരു ബോര്‍ഡ് കണ്ടത് ഞങ്ങളെ മനസിന് ആശ്വാസം നല്‍കി.. (പക്ഷെ അത് 1500 meters ആയിരുന്നു.. ).. കുറച്ചു കൂടി നടന്നപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി... അവിടെ എത്തിയ ഞങ്ങള്‍ ക്ഷീണം കാരണം പെട്ടെന്ന് തന്നെ കുളിക്കാന്‍ റെഡി ആയി.. വെള്ള ചാട്ടം കുറവായിരുന്നു.. എന്നാലും പ്രകൃതിയുടെ ദൈവം നല്‍കിയ സൌദ്യരവും ഞങ്ങള്‍ ആസ്വദിച്ചു... ആ തണുത്ത വെള്ളത്തില്‍ കുറച്ചു നേരം ചെലവിട്ടപ്പോള്‍ തന്നെ ഞങ്ങളുടെ എല്ലാ തളര്‍ച്ചയും പോയി..പാടത്ത് പണി എടുത്തിട്ട് കുളിച്ചത് പോലെ.. അതിന്റെ സുഖം മഴയും വെയിലും കാറ്റും പൊടിയും അടിക്കാതെ സൌദര്യം കാത്തു സൂക്ഷിക്കുന്ന മഹാന്മാര്‍ക്ക് മനസിലാവാന്‍ പ്രയാസമാണ്.. പതിവ് പോലെ ഫോട്ടോ എടുക്കുന്നതിനു ഒരു കുറവും കണ്ടില്ല.. ക്യാമറ കൊണ്ട് പോകാതിരുന്നതിനാല്‍ ഒരുപാട് ഫോട്ടോക്ക് എനിക്ക് പോസ് ചെയ്യാന്‍ പറ്റി...തിരിച്ചു ഇറങ്ങാനുള്ള എല്ലാ എനര്‍ജിയും ഞങ്ങള്‍ക്ക് അവിടെന്നു കിട്ടിയിരുന്നു.. അത് കൊണ്ട് തന്നെ അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ താഴെ എത്തി..
അവിടെന്നു നേരെ മലമ്പുഴ ഡാം. ..പലപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു സ്ഥലമായിരുന്നു ഇത്.. 5.45 യോട് കൂടി അവിടെ എത്തിയ ഞങ്ങള്‍
രണ്ടു മണികൂരോളം അവിടെ ചെലവിട്ടു ഞങ്ങള്‍ മറ്റൊരു യാത്രയുടെ വിട പറയലിന് തുടക്കം കുറിച്ചു.. ചായയും ബജിയും കഴിച്ചു ഇനിയുള്ള നാളുകളിലേക്ക് ഓര്‍ത്തു വെക്കാന്‍ കുറച്ചു നല്ല ഓര്‍മകളും ഫോട്ടോകളും ആയി മടക്കം.. ഇനിയും ദൈവത്തിനെ നാടിനെ കാണാന്‍ സൌഭാഗ്യം കിട്ടട്ടെ എന്നുള്ള പ്രാര്‍ഥനയോടെ.. .
http://picasaweb.google.com/emailtoaslam/MalampuzhaDam_DhoniWaterfalls#
I could not control myself from laughing out when I read "(പക്ഷെ അത് 1500 meters ആയിരുന്നു.. )" this line...
ReplyDelete"അതിന്റെ സുഖം മഴയും വെയിലും കാറ്റും പൊടിയും അടിക്കാതെ സൌദര്യം കാത്തു സൂക്ഷിക്കുന്ന മഹാന്മാര്‍ക്ക് മനസിലാവാന്‍ പ്രയാസമാണ്.." CTS il krishi paneem thudanghiyo? ;-)
hmm.. Krishi pani thudangi..
ReplyDelete