Wednesday, October 6, 2010

കോടമഞ്ഞില്‍ ഒരു കൊടൈക്കനാല്‍ യാത്ര..

മനസിനെ കോരി തരിപ്പിക്കുന്ന പ്രകരിതിയ്ടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. അതാണ്‌ കൊടൈകനാല്‍...

എന്താണ്ട് ഒന്നര മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്താണ് ഈ യാത്ര.. കൊടൈക്കനാലില്‍ റിസോര്‍ട്ടും, യാത്രക്കുള്ള ഇന്നോവയും ഒരു മാസം മുമ്പ് തന്നെ റെഡി ആയി. ഒക്ടോബര്‍ ഒന്നിന് പോകാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും. അത് മൂന്നിലേക്ക് മാറ്റി.. കാരണം.....

ഒക്ടോബര്‍ മൂന്നാം തിയതി അതി രാവിലെ തന്നെ (ഏതാണ്ട് നാലരയോടു കൂടി) ഞങ്ങള്‍ യാത്ര തുടങ്ങി.. പോകുന്ന വഴിയില്‍ വെച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. മൂന്നാര്‍ വഴി ആണ് പോയത്. മൂന്നാറിന്റെ ഭംഗി മനപാടമാകിയ ഞങ്ങള്ക് അതൊരു പുതിയ അനുഭവം ആയിരുന്നില്ല... ഹൈ റേഞ്ച് ഇല്‍ കൂടിയുള്ള യാത്ര അനീഷിനെ വല്ലാതെ തളര്‍ത്തി.. തേയില തോട്ടങ്ങള്‍ പതിവ് കാഴ്ചകള്‍ എന്ന പോലെ ഞങ്ങള്ക് തോന്നി.. അത് കൊണ്ട് തന്നെ അവിടെ നിന്നും ഒരു ഫോട്ടോ പോലും എടുക്കാന്‍ തന്നെ ആരും തയ്യാര്‍ ആയതു പോലും ഇല്ല..

മറയൂരില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങള്‍ കോവില്‍ കടവിലേക്ക് ആണ് പോയത്. അവിടെ മുനിയറ ഉള്ള ഒരു പാറക്കൂട്ടങ്ങള്‍ ഉണ്ട് പോലും.. മുനിയറ - പണ്ട് പ്രായമാകുന്നവരെ ആ അറക്കുള്ളില്‍ ഉപേഷിച്ചിട്ടു പോകും എന്നാണ് സുമേഷ് പറഞ്ഞ അറിവ്.. കോരിചോരിയുന്ന മഴയതാണ് ഞങ്ങള്‍ അവിടെ എത്തിയത്.. എന്നാലും ഞാനും സുമേഷും ഒക്കെ അവിടെ ഇറങ്ങി.. പാറകള്‍ കൊണ്ടുണ്ടാകിയ ഒരു പാട് മുനിയറകള്‍ ഞങ്ങള്‍ അവിടെ കണ്ടു.. മഴ, പ്രകൃതിയുടെ സുന്ദരമായ മറ്റൊരു മുഖം മൂടി തന്നെ.. ആ മനോഹാരിത അവിടെ കൂടുതല്‍ ഭംഗിയില്‍...മഴയില്‍ കുതിര്‍ന്ന ഞങ്ങള്‍ ഡ്രെസ്സൊക്കെ മാറി.. യാത്ര തുടര്‍ന്നു. കുളിച്ചു ഫ്രഷ്‌ ആയതു പോലെ...:-൦

അഞ്ചു മണിയൂട് കൂടി കൊടൈക്കനാല്‍ എത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍ എങ്കിലും. അപ്പോള്‍ തന്നെ സമയ വളരെ അതിക്രമിച്ചിരുന്നു.. ആര് മണിയൂട് കൂടെ അആനു ഞങ്ങള്‍ പളനി എത്തിയത്.. ആവിടെ നിന്ന് ചുരത്തിന്റെ ആദ്യം തന്നെ ഒരു ബ്ലോക്ക്‌..ഒരു ലോറി ബ്രേക്ക്‌ ഡൌണ്‍ ആയി കിടക്കുന്നു. .ഏതാണ്ട് ഒരു മണിക്കൂര്‍ അവിടെ പോയി.. മഴയ ഇടകിടടെ വന്നു പോയി കൊണ്ടിരുന്നു..പിറ്റേന്നത്തെ ഞങ്ങളുടെ പരിപാടികള്‍ ഒക്കെ തെറ്റുമോ എന്ന് ഭയം ആയി..എട്ടു മണിയൂട് കൂടി ഞങ്ങള്‍ കൊടൈക്കനാല്‍ എത്തി. മഴയും, മഞ്ഞും ഉണ്ടായിരുന്നെങ്കിലും തന്നുപ്പു അത്രയ്ക്ക് അസഹിനിയമായി തോന്നിയില്ല.. അവിടെ നിന്ന് തൊട്ടടുത്ത്‌ തന്നെ ആയ്രിന്നു ഞങ്ങള്‍ ബുക്ക്‌ ചെയ്താ താമസ സ്ഥലം.. അത്യാവിശ്യം നല്ല സൌകര്യത്തോടെ ഉള്ള റൂമുകള്‍.. ജിബിയും അനീഷും എത്തിയ പാടെ കിടപ്പായി.. പുറത്തു പോയി ഭക്ഷണം കഴിച്ചു വന്ന ഞാന്‍ പെട്ടെന്ന് തന്നെ ഉറങ്ങാന്‍ കിടന്നു.. ആരൊക്കെയോ നടക്കാന്‍ പോക്കുന്നുണ്ടായിരുന്നു....

പിറ്റേന്ന് രാവിലെ ബാങ്ക് വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്...അപ്പോള്‍ തന്നെ പതിവ് അലാറവും അടിച്ചു... പിന്നെ ഉറക്കം കിട്ടിയില്ല... പല്ലും മുഖവും കഴുകി ഞാന്‍ പുറത്തിറങ്ങി.. എല്ലാവരും നല്ല ഉറക്കം ആയിരുന്നു...കുറച്ചു നടന്നു.. അവിടെ കണ്ട ഒരു കടയില്‍ നിന്നും ഒരു ചായ കുടിച്ചു.. പള്ളി എവിടെ ആണെന്ന് അവരോടു ചോദിച്ചു മനസിലാകി അങ്ങോട്ട്‌ പോയി.. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞു വീണ്ടും ഒരു ചായയും കുടിച്ചു ഞാന്‍ റൂമില്‍ തിരിച്ചു എത്തിയപ്പോഴേക്കും എല്ലാവരും തന്നെ ഉണര്‍ന്നിരുന്നു...

തലേ ദിവസത്തെ പ്ലാന്‍ പോലെ തന്നെ എല്ലാവരും തന്നെ എട്ടു മണിയൂട് കൂടി കുളിച്ചു റെഡി ആയി.. തലേ ദിവസം ഡിന്നര്‍ കഴിച്ച അതെ ഹോട്ടല്‍ തന്നെ.. ആ ഹോട്ടല്‍ അന്ന് ഉദ്ഘാടനം ആയിരിന്നു പോലും.. ഹോട്ടല്‍ കൊച്ചിന്‍ ......

അവിടെ നിന്നും ഞങ്ങള്‍ ആദ്യം പോയത് കോക്ക് വാക്ക് വ്യൂ എന്നാ സ്ഥലത്തേക്കാണ്‌..കൊടൈക്കനാല്‍.. ലില്‍ ഞാന്‍ എന്ത് കാണാന്‍ ആഗ്രഹിച്ചവോ അത് അവിടെ കാണാന്‍ കഴിഞ്ഞു.. മഞ്ഞിന്‍റെ ഭംഗി, അത് മേഘങ്ങളേ പോലെ .. മേഘമാണോ അതോ മഞ്ഞാണോ എന്ന് മനസിലാകാന്‍ വളരെ പ്രയാസം തന്നെ. ക്യാമറയില്‍ ഞാന്‍ കണ്ട കാഴ്കള്‍ തുരു തുരെ അടിച്ചു കൊണ്ടിരുന്നു.. മനസിനെ കുളിര്‍ നല്‍കുന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.. എത്ര കണ്ടാല്ലും മതി വരാത്ത ആ കാഴ്ചകള്‍ മനസിലും ക്യാമറയിലും പതിച്ച ശേഷം ഞങ്ങള്‍ അവിടെന്നു വിട പറഞ്ഞു.. അപ്പോള്‍ എനിക്ക് ഈ യാത്രയുടെ സുഖം സഫലീകരിച്ചത് പോലെ. അത്രയ്ക്ക് സുന്ദരമായിരുന്നു ആ കാഴ്ചകള്‍..

അവിടെ നിന്നും ഞങ്ങള്‍ പോയത് പില്ലെര്‍ റോക്ക്സ് കാണാന്‍ ആണ്.. ദൂരെ നിന്നും കാണുന്ന ഒരു കൂറ്റന്‍ പറ.. കോട മഞ്ഞില്‍ അത് കാണാന്‍ തന്നെ പ്രയാസം.. നേരത്തെ കണ്ട അത്രയും സുന്ദരമാല്ലെങ്കിലും ഈ കാഴ്ചയും മനോഹരം തന്നെ.. പെട്ടെന്ന് തന്നെ അവിടെ നിന്നും ഞങ്ങള്‍ പോയി.. suicide പോയിന്റ്‌ ആയിരുന്നു അടുത്ത ലക്‌ഷ്യം.. വഴി തെറ്റി.. റോഡില്‍ കണ്ടവരോടൊക്കെ ചോദിച്ചപ്പോള്‍ suicide ചെയ്യാന്‍ ആണെങ്കില്‍ എവിടെ നിന്നും ചെയ്യാം എന്നാ ഭാവത്തോടെ വഴി പറഞ്ഞു തന്നു. എന്തായാലും അവിടെ പോയില്ല.. ഗുണാ ഗുഹ ആയിരുന്നു അടുത്ത ലക്‌ഷ്യം.. ഗുഹിലേക്ക് കടത്തി വിടുന്നുണ്ടായിരുന്നില്ല.. അതിന്‍റെ പരിസരം ഒക്കെ കാണാം.. എത്ര മനോഹരം, എഴുതാനും പറയാനും വാക്കുകള്‍ പോര.. ആ കാഴകള്‍ ഞങ്ങള്‍ എടുത്ത ഫോടോകളിലൂടെ സംസാരിക്കും.. നല്ല മഞ്ഞ്.. പ്രകൃതിയുടെ ഈ കാഴ്ചകളുടെ സൃഷ്ടാവിന് പ്രണാമം... ഏകദേശം 12 മണി ആയി എന്നാല്‍ പോലും സൂര്യ പ്രതാപം ഒരു തരി പോലും ഇല്ല.. ക്യാമറ കണ്ണുകളില്‍ ആ കാഴ്ചകള്‍ മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു..

മതിയായില്ലെങ്കിലും ഞങ്ങള്‍ അവിടെ നിന്നും യാത്ര തുടര്‍ന്ന്.. അപ്പര്‍ തടാകം വ്യൂ ആയിരുന്നു അടുത്തത്.. പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ ഇല്ല.. മുകളില്‍ നിന്നും ദൂരെ കൊടൈക്കനാല്‍ തടാകം കാണാം... പെട്ടെന്ന് തന്നെ ഞങ്ങള്‍ അവിടെന്നും തിരിച്ചു.. അപ്പോഴേക്കും മഴ ചാറി തുടങ്ങി. തടാകത്തിന്റെ അടുത്തേക്ക് ആണ് ഞങ്ങള്‍ പോയത്. മഴയുടെ കാഠിന്ന്യം അപ്പോഴേക്കും കൂടിയിരുന്നു. ബോട്ടിംഗ് നടത്തണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. എല്ലാവരും അവിടെ ഇറങ്ങി ഷോപിംഗ് തുടങ്ങി. ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു മഴയില്‍ തടാകത്തിന്റെ ഭംഗി ആസ്വ്യദിച്ചു കൊണ്ടിരുന്നു. . ഹോം മൈട് ചോക്ലേറ്റ് ആയിരുന്നു സ്പെഷ്യല്‍..

ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ മറ്റൊരു യാത്രക്ക് വിരാമം കുറച്ചു.. കൊടൈ ചുരം ഇറങ്ങി.. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

Saturday, April 10, 2010

വയനാട്ടില്‍ -- രണ്ടാം ദിവസം.

നേരം വെളുത്തു.. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ നല്ല ഉറക്കമായിരുന്നു. രാവിലെ തന്നെ ചൂട് ചായയും കുടിച്ചു ഞങ്ങള്‍ സൂചിപാറ വെള്ളച്ചാട്ടം കാണാനും ഒപ്പം കുളിക്കാനും ആയി പുറപ്പെട്ടു. താമസിച്ച വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദൂരമേ ഉള്ളു. എല്ലായിടത്തെയും പോലെ അവിടെ പാസ്‌ എടുക്കണമായിരുന്നു. കുറച്ചു ദൂരം നടന്നു വേണം വെള്ളച്ചാട്ടത്തിനു അരികില്‍ എത്താന്‍. അവിടെ എത്തിയ ഞങ്ങള്‍ ഉടനെ തന്നെ വെള്ളത്തില്‍ ഇറങ്ങി. വേനലിന്‍റെ കാഠിന്യം അവിടെയും പ്രതിദ്വനിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വെള്ളം തീരെ കുറവായിരുന്നു. ഉണങ്ങി വരണ്ട പാറകൂട്ടങ്ങള്‍, നല്ല പൊക്കത്തില്‍ നിന്നും ഉള്ള വെള്ളച്ചാട്ടം, അതിന്‍റെ ശാന്ത രൂപത്തില്‍ മാത്രം. കണ്ടാല്‍ തന്നെ അറിയാം മഴകാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഭീകര രൂപം അതി കഠിനമായിരിക്കുമെന്നു. എന്നാലും ചെറിയ ഒരു മഴ വന്നു മാറിയ സമയം ആയിരിക്കും ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സീസണ്‍..

അനൂപ്‌ ഒഴിച്ച് എല്ലാവരും തന്നെ വെള്ളത്തില്‍ ഇറങ്ങി. അജിത്തിന്‍റെ ഫോട്ടോ പോസ്സുകള്‍ ഗംഭീരം തന്നെ ആയിരുന്നു. ആരെയോ കാണിക്കാന്‍ വേണ്ടി തന്‍റെ പല പോസ്സുകള്‍ സ്വന്തം മൊബൈല്‍ ക്യാമറയില്‍ അനൂപിനെ കൊണ്ട് എടുപ്പിച്ചു. (ആ ഫോട്ടോസ് ഞങ്ങള്‍ ഇത് വരെ കണ്ടിട്ടില്ല.. ഒരു പക്ഷെ കാണേണ്ടവര്‍ അത് കണ്ടിട്ടുണ്ടാവും അല്ലെ.. :-). ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ട ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തിയ ഉടനെ തന്നെ പ്രഭാത ഭക്ഷണവും കഴിച്ചു ആ മനോഹരമായ പ്രകൃതിയോടു വിടപറഞ്ഞു. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയതിന്റെ ചൂട് പ്രകൃതിയെയും ഒപ്പം ഞങ്ങളുടെ മനസിനെയും ചെറിയ മങ്ങല്‍ ഏല്പിച്ചു.

പൂക്കോട് തടാകം ആയിരുന്നു അടുത്ത ലക്‌ഷ്യം. മനസിന്‍റെ ചൂട് കുറക്കാന്‍ കുറച്ചു നേരം വെറുതെ ഇരുന്നു വിശ്രമികുക എന്നുള്ളതായിരുന്നു പരിപാടി. വിരസതയുടെ മുഖം മൂടി സുമേഷിനെ പൂക്കോട് ഇറങ്ങാതെ ജീപ്പില്‍ തന്നെ ഉറങ്ങാന്‍ പ്രേരിപ്പിച്ചു. ബാക്കി എല്ലാവരും അവിടെ ഇറങ്ങി അവിടെ ഉണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളെയും കണ്ടു, കുറച്ചു നേരം ബോട്ടിംഗ് പോകണം എന്നുണ്ടായിരുന്നെങ്കിലും അവിടെയും ചൂട് മനസിനെ മരവിപ്പിച്ചു. കുറച്ചു തേയിലയും മറ്റും അവിടെന്നു വാങ്ങി. അപ്പോള്‍ സമയം ഒരു മണി.. അധിക നേരം അവിടെ ചെലവിട്ടില്ല, തുഷാരഗിരി പോകാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ അടിവാരത്ത് നിന്നും ഉച്ച ഭക്ഷണം കഴിച്ചു.

തുഷാരഗിരി പോകണം എന്നുള്ളത് എന്‍റെ ഒരു ആഗ്രഹം ആയിരുന്നു. അവിടെ എത്തിയ ഞങ്ങള്‍ ആദ്യം കണ്ടത്, സിനിമയില്ലെന്ന പോലെ ഒരു അപരിചിതന്‍ ബൈബിളിലെ വചനങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്നതായിരുന്നു. പ്രവേശന ഫീസും കൊടുത്തു ഞങ്ങള്‍ വെള്ള ചാട്ടത്തിനു അടുത്തേക്ക് നീങ്ങി. അവിടെ മൂന്നോ നാലോ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. ആദ്യതെതും വലുതുമായ വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ആണ് ഞങ്ങള്‍ പോയത്. സൂര്യ കിരണങ്ങള്‍ വെള്ള തുള്ളികളില്‍ പ്രതിദ്വാനിച്ചു മഴവില്ലിന്റെ വര്‍ണങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയുന്നത്‌ കൊണ്ടാവാം അതിനെ മഴവില്‍ വെള്ളച്ചാട്ടം എന്നാണ് പേര് ഇട്ടിരിക്കുന്നത്. അവിടെ കെട്ടി നില്‍കുന്ന വെള്ളത്തിലേക്ക്‌ എല്ലാവരെയും അത്ഭുത പെടുത്തി അനൂപ്‌ സാര്‍ ആയിരുന്നു ആദ്യം ചാടിയത്. ആ വെള്ളത്തില്‍ മൂപ്പരുടെ അഭ്യാസ പ്രകടങ്ങള്‍ ആയിര്രുന്നു. തല നനക്കാതെ നീന്തുന്ന ആ പ്രകടനം ഒന്നും കാണേണ്ടത് തന്നെ. അജിത്‌ ഒഴിച്ച് (മൂപര് സല്ലാപത്തില്‍ ആയിരുന്നു.) എല്ലാവരും തന്നെ ആ വെള്ളച്ചാട്ടത്തില്‍ കുളിച്ചു. യാത്രയുടെ മടുപ്പും ക്ഷീണവും മാറ്റാന്‍ വെള്ളച്ചാട്ടങ്ങള്‍ നല്ലൊരു ഒപ്ഷന്‍ ആണ്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ട ശേഷം വയനാട് യാത്രയോട് വിട പറഞ്ഞു. (സമയം 4 PM).

അപ്പോള്‍ കെ പി സാര്‍ : 5 മണിക്കുള്ള ട്രെയിന്‍ കിട്ടിയാല്‍ അതിനു പോകാം അല്ലെ.. !!!! ??

6 മണിയോട് കൂടി കോഴിക്കോട് എത്തിയ ഉടനെ, ബീച്ചിനോട് ചേര്‍ന്ന നാരങ്ങ വെള്ളം വില്‍കുന്ന ഹോട്ടലില്‍ കയറി. :-) അപ്പോഴാണ് സുമെഷിനും നിതിനും പ്രവീണിനും യാത്രയുടെ ലക്‌ഷ്യം സഫലീകരിച്ചതിന്റെ സന്തോഷം പുറത്തെടുത്തത്. അവിടെ വെച്ചും കൂടെ വരാതിരുന്ന റൂം മേറ്റ്‌ നെ സ്മരിച്ചു. പാരഗന്‍ ഹോട്ടലില്‍ നിന്നും ബിരിയാണിയും, അപ്പവും മീന്‍ കറിയും കഴിച്ചു തിരിച്ചു പോരാനായി സിറ്റി ട്രാവല്‍സിന്റെ പാളയത്തുള്ള ഓഫീസില്‍ എത്തി.. 11 മണിയോട് കൂടി ബസ്‌ എത്തി.. മറ്റൊരു യാത്രയുടെ കൊറേ നല്ല ഓര്‍മകളുമായി ഉറക്കം.

ഓര്‍മയുടെ പുസ്തകതാളില്‍ മനോഹരമായ ലിബികളില്‍ തീര്‍ത്ത രണ്ടു താളുകള്‍ പോലെ രണ്ടു നാളുകള്‍. മഹാന്മാര്‍ പറഞ്ഞത് പോലെ കണ്ടതെല്ലാം മനോഹരം ഇനി കാണാനിരിക്കുന്നത് അതി മനോഹരം. ഈ ജീവിത യാത്ര ഇനിയും തുടരാന്‍ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട്... അല്‍ഹംദുലില്ലാഹ് (സര്‍വ സ്തുതിയും ദൈവത്തിനു.)

Saturday, March 27, 2010

ഒരിക്കല്‍ കൂടി വയനാടന്‍ ചുരങ്ങളിലൂടെ...ഒന്നാം ദിവസം

ഏകദേശം രണ്ടു വര്‍ഷം മുമ്പ് നാട്ടിലെ കൂട്ടുകാരുമൊത്തു വയനാട്‌ കാണാന്‍ പോയി തിരിച്ചപ്പോള്‍ തന്നെ ഒരിക്കല്‍ കൂടി അവിടെ പോകണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു.. അതിന്‍റെ ഒരു സാക്ഷാല്‍കാരം പോലെ റൂം മേറ്റ്സ് ന്‍റെ കൂടെ ഒരു അടിപൊളി യാത്ര..

ഫെബ്രുവരി 13 , 2010 രാത്രി 10.30 യുടെ ആരതി ട്രാവല്‍സിന്‍റെ സെമി സ്ലീപ്പര്‍ ബസ്സില്‍ കൊയംബത്തൂരില്‍ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി യാത്രയുടെ തുടക്കം.. എറണാകുളം തു നിന്നും അജിത്തും.. പുലര്‍ച്ചെ 4.30 യോട് കൂടി അവിടെ എത്തിയ ഞങ്ങള്‍ (രണ്ടു മണിയായപ്പോള്‍ തന്നെ അജിത്‌ അവിടെ എത്തിയിരുന്നു.. ) അവിടെ കണ്ട ഡിസ്നിലാന്ഡ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഹരിയെ വിളിച്ചു. 10 മിനിട്ടുകള്‍ കൊണ്ട് ഞങ്ങളുടെ ഈ പരിപാടിയുടെ വഴികാട്ടിയും റൂം മറ്റും കൂടിയായ ഹരി ജീപുമായി അവിടെ എത്തി. അവിടെ നിന്നും ഹരിയുടെ വീട്ടിലേക്കു ..

കുറച്ചു നേരം കത്തി വെച്ചിരുന്നതിനു ശേഷം എല്ലാവരും കുളിച്ചു റെഡി ആയി, പ്രഭാത ഭക്ഷണം കഴിക്കാന്‍ വട്ടം കൂടി. ഞങ്ങളെ കാത്തു അവിടെ ഉണ്ടായിരുന്നത് നല്ലൊരു ഭക്ഷണ കണി തന്നെ ആയിരുന്നു. പത്തിരി, പുട്ട്, കോഴി കറി, മീന്‍ വറുത്തത്, ഞണ്ട്...എങ്ങനെ നീണ്ട ഒരു നിര തന്നെ ആയിരുന്നു. ആ കാഴ്ച ഒരുക്കിയ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് (ഹരിയുടെ എല്ലാ വീട്ടുകാര്‍ക്കും) ഞങ്ങളുടെ നന്ദി എവിടെ ചേര്‍ക്കുന്നു.. വിശാലമായ ആ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വയനാട്ടിലേക്ക് യാത്ര തുടങ്ങി (മനസ്സില്‍ പ്രാര്‍ത്ഥനയോടെ...).

കുറുവ ദ്വീപ്‌ ആയിരുന്നു ഞങ്ങള്‍ ആദ്യം പോകാന്‍ തീരുമാനിച്ചത്. മാനന്ത വാടിയില്‍ നിന്നും 20km അകലെ ആണ് കാടും അരുവികലോടും കൂടിയ ദ്വീപ്‌. യാത്ര മദ്ധ്യേ അനൂപിന്‍റെ (കെ പി സാറ്) "കുറുവ ദ്വീപ്‌ എങ്കെ", "കറവ ദ്വീപ്‌ എവിടെ" എന്നുള്ള വഴിചോദ്യം ചിരിയുടെ മാലപടക്കം തന്നെ സൃഷ്ടിച്ചു.. കെ പി സാറിന്‍റെ ആ പ്രേസെന്‍സ് ഈ യാത്രയെ അടിപൊളി ആകുന്നതില്‍ നല്ലൊരു പങ്കു തന്നെ ആയിരുന്നു.. നട്ടുച്ച സമയത്താണ് ഞങ്ങള്‍ അവിടെ എത്തിയത്. ഒഴിവു ദിവസം ആയതിനാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. പാറക്കൂട്ടങ്ങളും ഒപ്പം കൊച്ചു കൊച്ചു അരുവികളും കടന്നു വേണം ദ്വീപില്‍ എത്താന്‍.. സൂര്യന്‍റെ ചൂട് ഉച്ചസ്ഥായിയില്‍ ആണെങ്കിലും വെള്ളത്തിന്‌ ചെറിയ തന്നുപ്പു ഉണ്ടായിരുന്നു. അതി മനോഹരം എന്ന് പറയാതെ മനോഹരം എന്ന വാക്കില്‍ കുറുവ ദ്വീപിനെ വിശേഷിപ്പിക്കാം.. എന്നാലും വയനാട്ടില്‍ പോകുന്നവര്‍ക്ക് കാണാന്‍ പോകാന്‍ പറ്റിയ ഒരു സ്ഥലം. ചെറിയ കാടും, വഴുതുന്ന പാറക്കൂട്ടങ്ങളും, കൊച്ചു അരുവികളും കുറുവ ദ്വീപ്‌ വയനാടിന്റെ മനോഹരിതയുടെ ഒരു ഭാഗം മാത്രം. ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങള്‍ ആയിരിക്കും നല്ല സമയം വയനാട്‌ സന്ദര്‍ശിക്കാന്‍ ...

വിശപ്പിന്‍റെ വിളിയും, സൂര്യന്‍റെ ചൂടും ഞങ്ങളെ അവിടെന്നു തിരിക്കാന്‍ പ്രേരിപ്പിച്ചു.. ഉപ്പിലിട്ട നെല്ലിക്കയും കഴിച്ചു ഞങ്ങള്‍ ഉച്ച ഊണ് കഴിക്കാന്‍ അവിടെ അടുത്തുള്ള നാട്ടുകാര്‍ തന്നെ നടത്തുന്ന ചെറിയ ഹോട്ടലില്‍ കയറി. അവിടെ നിന്നും അറിഞ്ഞ വിവരം അനുസരിച്ച് തോല്പെട്ടിയില്‍ പോയാല്‍ വന്യ മൃഗങ്ങളെ കാണാം എന്നായിരുന്നു.. മുത്തങ്ങയില്‍ പോകാനിരുന്ന ഞങ്ങള്‍ തോല്‍പെട്ടി യിലേക്ക് പോകാന്‍ തീരുന്മാനിച്ചു. അങ്ങോട്ടുള്ള യാത്ര യില്‍ പലരെയും ഉച്ചയുറക്കം മാടി വിളിക്കുന്നുണ്ടായിരുന്നു. ഇതൊന്നും വക വെക്കാതെ ശ്രീ ഹരി ഒരു മടിയുമില്ലാതെ ഡ്രൈവിംഗ് ആസ്വ്യദിക്കുകായിരുന്നു. തോല്പെട്ടിയിലെകുള്ള യാത്രകിടയില്‍ മാനിനേയും, കഴുകനെയും കണ്ടു, പക്ഷെ അവിടെ ഞങ്ങളെ കാത്തിരുന്നത് നിരാശാജനകമായ ഒരു വാര്‍ത്ത ആയിരുന്നു. അവിടെയുള്ള ഗാര്‍ഡുകള്‍ തന്നെ പറഞ്ഞത്, തിരക്ക് കാരണം ഇന്ന് കാട്ടില്‍ പോയാല്‍ കൊറേ പൊടി അടിക്കമെന്നല്ല്ലാതെ ഒരു മൃഗത്തെയും കാണാന്‍ സാധിക്കില്ലെന്ന്. തിരക്ക് കാരണം ഞങ്ങള്‍ക്ക് പോക്കാനും സാധിച്ചില്ല. മനസിന്‌ മടുപ്പ് മാത്രം സമ്മാനിച്ച്‌ തോല്പെട്ടിയില്‍ നിന്നും തിരിച്ചു..

സൂചിപാറയില്‍ ബുക്ക്‌ ചെയ്തിട്ടുള്ള റിസോര്‍ട്ട് (ഒരു വഴിക്ക് പോവുകയല്ലേ.. കുറയ്ക്കണ്ട) ആയിരുന്നു അടുത്ത ലക്‌ഷ്യം.. രാത്രി വീഞ്ഞ് പാര്ട്ടികുള്ള തയ്യാറെടുപ്പ് എടുക്കുന്നതില്‍ പ്രവീണിനുള്ള കഴിവ് അതൊന്നു വേറെ തന്നെ. അപ്പോഴേക്കും സൂര്യന്‍റെ പ്രഭ മങ്ങി തുടങ്ങിയിരുന്നു. ഇരുട്ടില്‍ തേയില തോട്ടങ്ങളില്‍ കൂടെ ഞങ്ങള്‍ ഗസ്റ്റ് ഹൌസിലീക്ക്.. കാര്യമായ തണുപ്പൊന്നും ഉണ്ടായിരുന്നില്ല. റൂമില്‍ എത്തിയ ഉടനെ തന്നെ എല്ലാവരും കുളിച്ചു ഫ്രഷ്‌ ആയി. ഹരിയുടെ കസിനും കൂട്ടുക്കാരനും വന്നു. കൂടെ വരാതിരുന്ന റൂം മേറ്റ്‌നെ മിസ്സ്‌ ചെയ്തു എന്ന് പറയുന്നുണ്ടായിരുന്നു.. രാവിലെ മുതല്‍ കറങ്ങിയിട്ട് ഇപ്പോഴാണോ അവനെ മിസ്സ്‌ ആയതു.. (ചുമ്മാ വെറുതെ പറഞ്ഞതാണ് കെട്ടോ..) പാട്ടും മേളവുമായി കുറച്ചു നേരം. "മരുതമല മാമലൈ മുരുകയ്യ" എന്ന പാട്ടിന്‍റെ കലാശ കൊട്ടുമായി കസിനും കൂട്ടുകാരനും പോയി.. അടച്ചിട്ട കൂട്ടില്‍ നിന്നും തുറന്നു വിട്ടത് പോലെ സുമേഷും, നിധിനും, പ്രവീണും അപ്പോഴാണ്‌ ശബ്ദം പുറത്തു വിട്ടത്. അതും ഈ യാത്രയുടെ ഒരു രസം തന്നെ ആയിരുന്നു..

മനസില്‍ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ബന്ധങ്ങള്‍ എന്നെ സഹായിക്കുന്നു.. എന്‍റെ മനസിന്‍റെ ഓര്‍മ ചെപ്പില്‍ ആ ഒത്തു ചേരല്‍, കാലം മായിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല കൂട്ടുകാരുടെ ഓര്‍മയെ സ്മരിച്ചു...


ഡിന്നര്‍ കഴിഞ്ഞു, നല്ല ക്ഷീണം ഉണ്ട്, ഞങ്ങള്‍ ഒന്ന് ഉറങ്ങട്ടെ.. നാളെ സൂചിപാറ കാഴ്ചകളുമായി തുടങ്ങാം...

Saturday, January 30, 2010

ധോനി വെള്ളച്ചാട്ടം, മലമ്പുഴ ഡാം കാഴ്ചകള്‍

രാജൂട്ടന്റെ (റൂം മേറ്റ്‌) കല്യാണത്തിന് പോകുന്നത് ഒരു ചെറിയ ടൂര്‍ തന്നെ ആകാമെന്ന് ഞങ്ങള്‍ (റൂം മേറ്റ്സ്) തീരുമാനിച്ചു. അത് കൊണ്ട് തന്നെ ഇന്നോവ ബുക്ക്‌ ചെയ്തു ഞങ്ങള്‍ പോയത്. അവരുടെ കൂടെ ഇതെന്റെ രണ്ടാമത്തെ യാത്ര...

പതിവ് പോലെ പ്രഭാത പ്രാര്‍ത്ഥനയും, ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു ഞങ്ങള്‍ യാത്ര ആരംഭിച്ചു.. പ്രവീണും നിദിനും സുമേഷും വന്നതോട് കൂടി ഒച്ചയും അനക്കവും കൂടിയ ഞങ്ങളുടെ റൂം പോലെ തന്നെ ഒരു മടുപ്പും തോന്നാത്ത യാത്ര.. വാളയാര്‍ വെച്ച് ടാക്സ് ടോക്കെന്‍ ഇല്ലാത്തതിന്റെ പേരില്‍ ഒന്നര മണിക്കൂര്‍ ഞങ്ങള്‍ വൈകി. എന്നാലും ഏകദേശം ഒരു 11 മണിയോട് കൂടി ഞങ്ങള്‍ അവിടെ എത്തി.. രാജൂട്ടന്റെ കൂടെ ഫോട്ടോയും എടുത്തു സദ്യയും കഴിഞ്ഞു ഞങ്ങള്‍ ഒരു മണിയോട് കൂടി ഊര് കറങ്ങാന്‍ തുടങ്ങി..

അവിടെ നിന്നും 13km മാത്രം ഉള്ള ധോനി വെള്ളച്ചാട്ടം ആയിരുന്നു ആദ്യം ഞങ്ങളുടെ ലക്‌ഷ്യം.. ഹരി എന്ന സുഹൃത്തിന്റെ അമിത വിശ്വാസവും ആത്മാഭിമാനവും ഞങ്ങളെ വളരെ നേരത്തെ തന്നെ അവിടെ എത്തുന്നതില്‍ സാഹായിച്ചു.. :-) (ഏകദേശം 50km ഓളം യാത്ര ചെയ്തു ആണ് ഞങ്ങള്‍ അവിടെ എത്തിയത്..) .. മൂന്ന് മണിയോട് കൂടെ അവിടെ എത്തിയ ഞങ്ങള്‍ 10 രൂപ വീതം ഉള്ള പാസ്‌ എടുത്തു വെള്ളചാട്ടതിനടുതെക്ക് നടപ്പ് തുടങ്ങി.. 4km കാട്ടില്‍ കൂടെ ഉള്ള നടത്തം.. ആദ്യം എന്റെ മനസ് ഒന്ന് മടുപ്പിചെങ്കിലും കൂടെ ഉള്ളവരുടെ ഉന്മേഷം എനിക്കും ആവേശം പകര്‍ന്നു. അനൂപും സുമേഷും ഇടക്ക് വെച്ച് പിന്മാറി.. ഉണങ്ങി വരണ്ടു കിടക്കുന്ന കാറ്റില്‍ കൂടെ ഉള്ള ആ നടത്തം അത്ര രസമുള്ളത് ആയിരുന്നില്ല.. എന്നാലും കൂട്ടുകാരുടെ കൂടെ കൂടുമ്പോള്‍ അതെല്ലാം ആരും വകവെച്ചില്ല.. കിളികളുടെ കളകളാരവം കേള്‍ക്കുന്നുണ്ടായിരുന്നു. ..ഒന്നോ രണ്ടോ കുരങ്ങനെയും അണ്ണാരകണ്ണനെയും കാട്ട് കോഴിയെയും കണ്ടത് അല്ലാതെ വേറെ ഒന്നും കണ്ടില്ല..

ധോനി വെള്ളചാട്ടം 150 meters എന്നുള്ള ഒരു ബോര്‍ഡ്‌ കണ്ടത് ഞങ്ങളെ മനസിന്‌ ആശ്വാസം നല്‍കി.. (പക്ഷെ അത് 1500 meters ആയിരുന്നു.. ).. കുറച്ചു കൂടി നടന്നപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി... അവിടെ എത്തിയ ഞങ്ങള്‍ ക്ഷീണം കാരണം പെട്ടെന്ന് തന്നെ കുളിക്കാന്‍ റെഡി ആയി.. വെള്ള ചാട്ടം കുറവായിരുന്നു.. എന്നാലും പ്രകൃതിയുടെ ദൈവം നല്‍കിയ സൌദ്യരവും ഞങ്ങള്‍ ആസ്വദിച്ചു... ആ തണുത്ത വെള്ളത്തില്‍ കുറച്ചു നേരം ചെലവിട്ടപ്പോള്‍ തന്നെ ഞങ്ങളുടെ എല്ലാ തളര്‍ച്ചയും പോയി..പാടത്ത്‌ പണി എടുത്തിട്ട് കുളിച്ചത് പോലെ.. അതിന്റെ സുഖം മഴയും വെയിലും കാറ്റും പൊടിയും അടിക്കാതെ സൌദര്യം കാത്തു സൂക്ഷിക്കുന്ന മഹാന്മാര്‍ക്ക് മനസിലാവാന്‍ പ്രയാസമാണ്.. പതിവ് പോലെ ഫോട്ടോ എടുക്കുന്നതിനു ഒരു കുറവും കണ്ടില്ല.. ക്യാമറ കൊണ്ട് പോകാതിരുന്നതിനാല്‍ ‍ഒരുപാട് ഫോട്ടോക്ക് എനിക്ക് പോസ് ചെയ്യാന്‍ പറ്റി...തിരിച്ചു ഇറങ്ങാനുള്ള എല്ലാ എനര്‍ജിയും ഞങ്ങള്‍ക്ക് അവിടെന്നു കിട്ടിയിരുന്നു.. അത് കൊണ്ട് തന്നെ അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ താഴെ എത്തി..

അവിടെന്നു നേരെ മലമ്പുഴ ഡാം. ..പലപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു സ്ഥലമായിരുന്നു ഇത്.. 5.45 യോട് കൂടി അവിടെ എത്തിയ ഞങ്ങള്‍ ഡാമിന്റെ മുകളിലേക്ക് നടന്നു.. ഡാമിന്റെ മനോഹാരിത വിശാലമായ പൂന്തൂട്ടതോട് കൂടി ചേര്‍ന്ന് കിടക്കുന്ന ആ കാഴ്ച എന്നെ വല്ലാതെ ആകര്‍ഷിച്ചു. തൂക്കു പാലവും റോപ് വേയും പൂന്തോട്ടവുമെല്ലാം മലമ്പുഴ ഡാമിന്റെ പ്രത്യേകതയാണ്.. തിരക്ക് മൂലം റോപ് വെയില്‍ കയറാനുള്ള ഞങ്ങളുടെ ആഗ്രഹം നടന്നില്ല.. സമയം അതിക്രമിച്ചതിനാല്‍ ബോട്ടിങ്ങും ഞങ്ങള്ക് നഷ്ടമായി... അവധി ദിവസം ആയതു കൊണ്ടാണെന്ന് തോന്നുന്നു, ഡാമിന്റെ പരിസരവും പൂന്തോട്ടവുമെല്ലാം സ്കൂള്‍ കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്നു... എല്ലാ സ്കൂള്‍ കളും മലമ്പുഴ ഡാമിനെ ടൂറിസ്റ്റ് സ്പോട്ട് ആകി തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാ വിധ ആകര്‍ഷണവും അവിടെ ഉണ്ട്..
രണ്ടു മണികൂരോളം അവിടെ ചെലവിട്ടു ഞങ്ങള്‍ മറ്റൊരു യാത്രയുടെ വിട പറയലിന് തുടക്കം കുറിച്ചു.. ചായയും ബജിയും കഴിച്ചു ഇനിയുള്ള നാളുകളിലേക്ക് ഓര്‍ത്തു വെക്കാന്‍ കുറച്ചു നല്ല ഓര്‍മകളും ഫോട്ടോകളും ആയി മടക്കം.. ഇനിയും ദൈവത്തിനെ നാടിനെ കാണാന്‍ സൌഭാഗ്യം കിട്ടട്ടെ എന്നുള്ള പ്രാര്‍ഥനയോടെ.. .

http://picasaweb.google.com/emailtoaslam/MalampuzhaDam_DhoniWaterfalls#