
വളരെ സുന്ദരമായ റോഡുകള്‍ എന്നെ വളരെ അല്ഭുതപെടുത്തി. കേരളത്തില്‍ ഒരുപാടു യാത്രകള്‍ ചെയ്തിട്ടുള്ള എനിക്ക് ഇതുപോലുള്ള അനുഭവം ആദ്യമാണ്. കോതഗിരി യില്‍ നിന്നും കോടനടിലെക്കുള്ള വഴിയില്‍ ഒരു പാടു തേയില തോട്ടങ്ങള്‍ കാണാമായിരുന്നു. തേയില തോട്ടങ്ങളില്‍ കൂടിയുള്ള യാത്ര എനിക്ക് ഇതു ആദ്യമല്ലെങ്കിലും എന്നെ വളരെ സന്തോഷിപ്പിച്ചു. ഞങ്ങള്‍ അവിടെ വെച്ചു മാറി മാറി ഫോട്ടോയ്ക്ക് പോസ് ചെയ്തു. വഴിയില്‍ കണ്ട ഒരു യാത്രകാരനോട് ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ പറഞ്ഞതിനോടൊപ്പം തന്നെ അവിടെയുള്ള സവിശേഷതകളെ കുറിച്ചു അനേഷിച്ചു. മുന്‍ തമില്‍നാട് മുഖ്യമന്ത്രി ജയളിതയുടെ ടീ എസ്റ്റേറ്റ് അവിടെ ഉണ്ടെന്നു അയാളില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞു. അവിടെ നിന്നും 2km പോയ്യാല് വ്യൂ പോയിന്റ് എത്താം എന്നും അയാള്‍ പറഞ്ഞു...
വ്യൂ പോയിന്റില്‍ എത്തിയ ഞങ്ങള്‍ ഒരു ചായയും കപ്പവരുത്തതും കഴിച്ചു അവിടത്തെ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ തുടങ്ങി. നല്ല മഞ്ഞു ഉണ്ടായിരുന്നു. മലകളും കുന്നുകളും കോട മഞ്ഞില്‍ തെളിഞ്ഞു കാണു

ഏകദേശം 2-3 മണിക്കൂര്‍ അവിടെ ചിലവിട്ട ശേഷം, ഇനിയുള്ള ജന്മങളിലേക്ക് ഓര്‍ത്തു വെയ്ക്കാന്‍ കുറച്ചു നല്ല പ്രകൃതി ദൃശ്യങ്ങള്‍ മനസ്സില്‍ പകര്‍ത്തി ഞങ്ങള്‍ അവിടെന്നു യാത്രയായി...
വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത പ്രകൃതി സൗന്ദര്യം ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണുവാന്‍.........
Visit : - http://picasaweb.google.com/emailtoaslam/Kodanadu?authkey=7CXN7O_73qU&feat=directlink