Thursday, December 25, 2008

തമിഴ്നാട്ടിലെ കൊടനാട്ടിലെ ഒരു പ്രഭാതം....

ഡിസംബര്‍ 25, 2008 ക്രിസ്മസ് ദിനം, രാവിലെ പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ ബൈക്കില്‍ തമിള്‍നാട്ടിലെ കൊടനാട് എന്ന പ്രകൃതി സുന്ദര സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു. ഡിസംബറിലെ കോട മഞ്ഞില്‍ ശരീരം കുളിര് കോരുന്ന തണുപ്പ് അനുഭവപെടുന്നുടായിരുന്നു. മൂന്ന് വര്ഷം മുന്‍പ്‌ മൂന്നാറിലേക്ക് പോയ യാത്രയുടെ ഓര്‍മകള്‍ എന്നില്ലൂടെ കടന്നു പോയി. മേട്ടുപ്പാലയത്തു നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ കോതഗിരി ലക്‌ഷ്യം ആകി യാത്ര തുടര്‍ന്നു. അവിടെ നിന്നും 15km അകലെയാണ് കോടനാട് പീക്ക്‌ പോയിന്‍റു.

വളരെ സുന്ദരമായ റോഡുകള്‍ എന്നെ വളരെ അല്ഭുതപെടുത്തി. കേരളത്തില്‍ ഒരുപാടു യാത്രകള്‍ ചെയ്തിട്ടുള്ള എനിക്ക് ഇതുപോലുള്ള അനുഭവം ആദ്യമാണ്. കോതഗിരി യില്‍ നിന്നും കോടനടിലെക്കുള്ള വഴിയില്‍ ഒരു പാടു തേയില തോട്ടങ്ങള്‍ കാണാമായിരുന്നു. തേയില തോട്ടങ്ങളില്‍ കൂടിയുള്ള യാത്ര എനിക്ക് ഇതു ആദ്യമല്ലെങ്കിലും എന്നെ വളരെ സന്തോഷിപ്പിച്ചു. ഞങ്ങള്‍ അവിടെ വെച്ചു മാറി മാറി ഫോട്ടോയ്ക്ക്‌ പോസ് ചെയ്തു. വഴിയില്‍ കണ്ട ഒരു യാത്രകാരനോട് ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ പറഞ്ഞതിനോടൊപ്പം തന്നെ അവിടെയുള്ള സവിശേഷതകളെ കുറിച്ചു അനേഷിച്ചു. മുന്‍ തമില്‍നാട്‌ മുഖ്യമന്ത്രി ജയളിതയുടെ ടീ എസ്റ്റേറ്റ്‌ അവിടെ ഉണ്ടെന്നു അയാളില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞു. അവിടെ നിന്നും 2km പോയ്യാല്‍ വ്യൂ പോയിന്റ് എത്താം എന്നും അയാള്‍ പറഞ്ഞു...

വ്യൂ പോയിന്റില്‍ എത്തിയ ഞങ്ങള്‍ ഒരു ചായയും കപ്പവരുത്തതും കഴിച്ചു അവിടത്തെ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ തുടങ്ങി. നല്ല മഞ്ഞു ഉണ്ടായിരുന്നു. മലകളും കുന്നുകളും കോട മഞ്ഞില്‍ തെളിഞ്ഞു കാണുനുടായിരുന്നില്ല.. ടൂറിസ്റ്റുകള്‍ വളരെ കുറവ് മാത്രമെ അവിടെ കണ്ടുള്ളൂ. അതും നാട്ടുക്കാര്‍ തന്നെ.. ഞങള്‍ അവിടത്തെ പാറകളിലും മറ്റും ഇരുന്നും നിന്നും ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാന്‍ തുടങ്ങി.. ഒരു കിടിലന്‍ ക്യാമറ ഇല്ലാത്തതിന്റെ വിഷമം ഞങ്ങള്‍ അവിടെ വെച്ചു സ്മരിച്ചു...അവിടെ നിന്നും നോക്കിയാല്‍ മൈസൂര്‍ കാണാമെന്നു പറഞ്ഞെന്കിലും മഞ്ഞില്‍ ഞങ്ങള്കത്തിനു സാധിച്ചില്ല. സമയം 11 മണി ആയി കാണും. എന്നാലും സൂര്യന്‍റെ ചൂടു കോട മഞ്ഞില്‍ ഞങ്ങള്‍ക്ക് സുഖമുള്ളതായി തോന്നി.
ഏകദേശം 2-3 മണിക്കൂര്‍ അവിടെ ചിലവിട്ട ശേഷം, ഇനിയുള്ള ജന്മങളിലേക്ക് ഓര്‍ത്തു വെയ്ക്കാന്‍ കുറച്ചു നല്ല പ്രകൃതി ദൃശ്യങ്ങള്‍ മനസ്സില്‍ പകര്‍ത്തി ഞങ്ങള്‍ അവിടെന്നു യാത്രയായി...

വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത പ്രകൃതി സൗന്ദര്യം ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണുവാന്‍.........
Visit : - http://picasaweb.google.com/emailtoaslam/Kodanadu?authkey=7CXN7O_73qU&feat=directlink

വെല്‍കം ടൂ ഊട്ടി


2008 മേയ് മാസത്തിലെ ഒരു പ്രഭാതത്തില്‍ എന്‍റെ കുറച്ചു ക്ലാസ്സ്മറെസ് ഊട്ടി കറങ്ങാന്‍ കോയമ്പത്തൂര്‍ ടൌണില്‍ എത്തി.. എന്‍റെ റൂമില്‍ വന്നു എല്ലാവരും ഫ്രെഷ് ആയി. എനിക്ക് ഓഫീസില്‍ ഒരുപാടു പണിയുണ്ടായിരുന്ന നാളുകളായിരുന്നു അത്. ഊട്ടിക്കു പോകാന്‍ മനസില്ല മനസോടെ നിന്ന എന്നോട് ഒരു സുഹൃത്ത് ഞാന്‍ ഓഫീസില്‍ പോയിട്ട് ഞായരഴച്ച അവരുടെ കൂടെ കൂടിയാല്‍ എന്ന് പറഞ്ഞെന്കിലും ഞാനും അവരുടെ കൂടെ യാത്രയായി.

അവിടെ നിന്നും ഊട്ടിക്കുള്ള ബസ്സില്‍ കയറി ഞങ്ങള്‍ കുന്നൂര്‍കുള്ള ടിക്കറ്റ് എടുത്തു. അവിടെ നിന്നും ട്രെയിനില്‍ ഊട്ടിക്കു പോകാനായിരുന്നു പ്ലാന്‍. . ഏതാണ്ട് 12 മണിയോടെ കുന്നൂര്‍ എത്തിയ ഞങ്ങള് 1.30 ക്കുള്ള ട്രെയിനില്‍ ഊട്ടിക്കു തിരിച്ചു. വളരെ വ്യത്യസ്ഥമായ ഒരു അനുഭൂതിയായിരുന്നു ആ ട്രെയിന്‍ യാത്ര... പാറകള്‍ക്കും, മലകള്‍ക്കും ഇടയിലോടെയുള്ള ആ ട്രെയിന്‍ യാത്ര ഇന്നും എന്‍റെ ഓര്‍മയില്‍ ഉണ്ട്. ഇടയ്കിടെ ട്രെയിന്‍ കൊച്ചു ഗുഹകളില്‍ കൂടിയും കടന്നു പോകുന്നുണ്ടായിര്‍ന്നു. ഏകദേശം 1-2 മണികൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ ഊട്ടി റെയില്‍വേ എത്തി. കിലുക്കം സിനിമയിലെ ജഗതിയുടെ ഡയലോഗ് ഞങ്ങള്‍ അവിടെ വെച്ചു അനുസ്മരിച്ചു. (welcome to ootty, nice to meet you)...

അന്ന് രാത്രി തങ്ങാനുള്ള ഹോട്ടല്‍ റൂം ബുക്ക് ചെയ്യാന്‍ ഞ്ങല്ക് ഒരു കുതിര വണ്ടികാരനെ കിട്ടി. അയാളുടെ സഹായത്താല്‍ ഒരു ചെറിയ ലോഡ്ജ് ബുക്ക് ചെയ്തിട്ടു ആ കുതിര വണ്ടിയില്‍ തന്നെ ഒരു എക്സിബിഷന്‍ നടക്കുന്ന സ്ഥലത്തേക്ക് പോയി. പോകുന്ന വഴിയില്‍ ഞങ്ങള്‍ മാറി മാറി കുതിര വണ്ടി ഓടിച്ചു... അവിടെ എത്തിയ ഞങ്ങള്‍ കൊച്ചു കുട്ടികളെ പോലും വെല്ലുന്ന രീതിയില്‍ അവിടെയുള്ള ella riding lum കയറി.

പഠിക്കുന്ന കാലത്തു ഉണ്ടായിരുന്ന ആഗ്രഹങ്ങള്‍ തീര്‍ക്കുന്നത് പോലെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അവിടെ ഉണ്ടായിരുന്ന തടാകതില്‍ നടത്തിയ ഒരു മണികൂര്‍ പെഡല്‍ ബോട്ടിങ്ങ് യാത്ര എനിക്ക് ആദ്യനുഭവമായിരുന്നു... ഇതെല്ലം കഴിഞ്ഞു ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു. പോക്കുന്ന വഴിയില്‍ ഒരു ഹോട്ടല്‍ നിന്നും ഡിന്നര്‍ കഴിച്ചു. ഹാളില്‍ നിന്നും വാങ്ങിയ ടാവല്ലും മറ്റും ഉപയോകിച്ച് ഞങ്ങള്‍ തണുപ്പിനെ ചെറുത്തു. നല്ല മഞ്ഞുള്ള ആ രാത്രിയില്‍ ഊട്ടിയുടെ മനോഹരിതയുടെ ബാക്കി ഭാഗം പിറ്റേന്ന് കാണാം എന്നുള്ള ചിന്ധയോടെ ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു. റൂമില്‍ തിരിച്ചെത്തിയ ഞങ്ങള്‍ ഹോട്ടല്‍ ഉടമയോട് പിറ്റെന്നതെക്ക് വേണ്ട പരിപാടികള്‍ പ്ലാന്‍ ചെയ്തു. ഒരു വാഹനം ഞങ്ങള്‍ ബുക്ക് ചെയ്തു. പഴയ കുസാറ്റ് ഓര്‍മകള്‍ പുതുക്കുന്നതിന് വേണ്ടി കുറച്ചു നേരം കാര്‍ഡ്സ് കളിച്ചു ഞങ്ങള്‍ കിടന്നുറങ്ങി..

പിറ്റേന്ന് രാവിലെ എല്ലാവരും ചൂടു വെള്ളത്തില്‍ കുളിച്ചു ഊട്ടി കറങ്ങാന്‍ റെഡി ആയി...

Wednesday, December 24, 2008

ആമുഖം

സഞ്ചരിച്ച വഴികളിലൂടെ ഒരു പുനര്‍ യാത്ര.
ഞാന്‍ പിന്നിട്ട ചില സ്ഥലങ്ങല്‍, ചില യാത്രകല്‍, ചില അനുഭവങ്ങല്‍
അവ ഇവിടെ വിവരിക്കുകയാണു
ഒരു യാത്രാ വിവരണം
മുന്‍പാരോ പറഞ്ഞ 2 വരികള്‍ ഉദ്ദരിച്ചുകൊണ്ടു തുടങ്ങുന്നു
"കണ്ടതെല്ലാം മനോഹരംഇനി കാണാനിരിക്കുന്നതു അതിമനോഹരം"
പ്രാര്‍ഥനയോടെ........