ഫെബ്രുവരി 13 , 2010 രാത്രി 10.30 യുടെ ആരതി ട്രാവല്‍സിന്‍റെ സെമി സ്ലീപ്പര്‍ ബസ്സില്‍ കൊയംബത്തൂരില്‍ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി യാത്രയുടെ തുടക്കം.. എറണാകുളം തു നിന്നും അജിത്തും.. പുലര്‍ച്ചെ 4.30 യോട് കൂടി അവിടെ എത്തിയ ഞങ്ങള്‍ (രണ്ടു മണിയായപ്പോള്‍ തന്നെ അജിത് അവിടെ എത്തിയിരുന്നു.. ) അവിടെ കണ്ട ഡിസ്നിലാന്ഡ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഹരിയെ വിളിച്ചു. 10 മിനിട്ടുകള്‍ കൊണ്ട് ഞങ്ങളുടെ ഈ പരിപാടിയുടെ വഴികാട്ടിയും റൂം മറ്റും കൂടിയായ ഹരി ജീപുമായി അവിടെ എത്തി. അവിടെ നിന്നും ഹരിയുടെ വീട്ടിലേക്കു ..
കുറച്ചു നേരം കത്തി വെച്ചിരുന്നതിനു ശേഷം എല്ലാവരും കുളിച്ചു റെഡി ആയി, പ്രഭാത ഭക്ഷണം കഴിക്കാന്‍ വട്ടം കൂടി. ഞങ്ങളെ കാത്തു അവിടെ ഉണ്ടായിരുന്നത് നല്ലൊരു ഭക്ഷണ കണി തന്നെ ആയിരുന്നു. പത്തിരി, പുട്ട്, കോഴി കറി, മീന്‍ വറുത്തത്, ഞണ്ട്...എങ്ങനെ നീണ്ട ഒരു നിര തന്നെ ആയിരുന്നു. ആ കാഴ്ച ഒരുക്കിയ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് (ഹരിയുടെ എല്ലാ വീട്ടുകാര്‍ക്കും) ഞങ്ങളുടെ നന്ദി എവിടെ ചേര്‍ക്കുന്നു.. വിശാലമായ ആ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വയനാട്ടിലേക്ക് യാത്ര തുടങ്ങി (മനസ്സില്‍ പ്രാര്‍ത്ഥനയോടെ...).
കുറുവ ദ്വീപ് ആയിരുന്നു ഞങ്ങള്‍ ആദ്യം പോകാന്‍ തീരുമാനിച്ചത്. മാനന്ത വാടിയില്‍ നിന്നും 20km അകലെ ആണ് കാടും അരുവികലോടും കൂടിയ ദ്വീപ്. യാത്ര മദ്ധ്യേ അനൂപിന്‍റെ (കെ പി സാ
വിശപ്പിന്‍റെ വിളിയും, സൂര്യന്‍റെ ചൂടും ഞങ്ങളെ അവിടെന്നു തിരിക്കാന്‍ പ്രേരിപ്പിച്ചു.. ഉപ്പിലിട്ട നെല്ലിക്കയും കഴിച്ചു ഞങ്ങള്‍ ഉച്ച ഊണ് കഴിക്കാന്‍ അവിടെ അടുത്തുള്ള നാട്ടുകാര്‍ തന്നെ നടത്തുന്ന ചെറിയ ഹോട്ടലില്‍ കയറി. അവിടെ നിന്നും അറിഞ്ഞ വിവരം അനുസരിച്ച് തോല്പെട്ടിയില്‍ പോയാല്‍ വന്യ മൃഗങ്ങളെ കാണാം എന്നായിരുന്നു.. മുത്തങ്ങയില്‍ പോകാനിരുന്ന ഞങ്ങള്‍ തോല്‍പെട്ടി യിലേക്ക് പോകാന്‍ തീരുന്മാനിച്ചു. അങ്ങോട്ടുള്ള യാത്ര യില്‍ പലരെയും ഉച്ചയുറക്കം മാടി വിളിക്കുന്നുണ്ടായിരുന്നു. ഇതൊന്നും
സൂചിപാറയില്‍ ബുക്ക് ചെയ്തിട്ടുള്ള റിസോര്‍ട്ട് (ഒരു വഴിക്ക് പോവുകയല്ലേ.. കുറയ്ക്കണ്ട) ആയിരുന്നു അടുത്ത ലക്‌ഷ്യം.. രാത്രി വീഞ്ഞ് പാര്ട്ടികുള്ള തയ്യാറെടുപ്പ് എടുക്കുന്നതില്‍ പ്രവീണിനുള്ള കഴിവ് അതൊന്നു വേറെ തന്നെ. അപ്പോഴേക്കും സൂര്യന്‍റെ പ്രഭ മങ്ങി തുടങ്ങിയിരുന്നു. ഇരുട്ടില്‍ തേയില തോട്ടങ്ങളില്‍ കൂടെ ഞങ്ങള്‍ ഗസ്റ്റ് ഹൌസിലീക്ക്.. കാര്യമായ തണുപ്പൊന്നും ഉണ്ടായിരുന്നില്ല. റൂമില്‍ എത്തിയ ഉടനെ തന്നെ എല്ലാവരും കുളിച്ചു ഫ്രഷ് ആയി. ഹരിയുടെ കസിനും കൂട്ടുക്കാരനും വന്നു. കൂടെ വരാതിരുന്ന റൂം മേറ്റ്‌നെ മിസ്സ് ചെയ്തു എന്ന് പറയുന്നുണ്ടായിരുന്നു.. രാവിലെ മുതല്‍ കറങ്ങിയിട്ട് ഇപ്പോഴാണോ അവനെ മിസ്സ് ആയതു.. (ചുമ്മാ വെറുതെ പറഞ്ഞതാണ് കെട്ടോ..) പാട്ടും മേളവുമായി കുറച്ചു നേരം. "മരുതമല മാമലൈ മുരുകയ്യ" എന്ന പാട്ടിന്‍റെ കലാശ കൊട്ടുമായി കസിനും കൂട്ടുകാരനും പോയി.. അടച്ചിട്ട കൂട്ടില്‍ നിന്നും തുറന്നു വിട്ടത് പോലെ സുമേഷും, നിധിനും, പ്രവീണും അപ്പോഴാണ് ശബ്ദം പുറത്തു വിട്ടത്. അതും ഈ യാത്രയുടെ ഒരു രസം തന്നെ ആയിരുന്നു..
മനസില്‍ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ബന്ധങ്ങള്‍ എന്നെ സഹായിക്കുന്നു.. എന്‍റെ മനസിന്‍റെ ഓര്‍മ ചെപ്പില്‍ ആ ഒത്തു ചേരല്‍, കാലം മായിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല കൂട്ടുകാരുടെ ഓര്‍മയെ സ്മരിച്ചു...
ഡിന്നര്‍ കഴിഞ്ഞു, നല്ല ക്ഷീണം ഉണ്ട്, ഞങ്ങള്‍ ഒന്ന് ഉറങ്ങട്ടെ.. നാളെ സൂചിപാറ കാഴ്ചകളുമായി തുടങ്ങാം...