Saturday, December 12, 2009

വെറുതെ ഒരു ഒരു ഊട്ടി യാത്ര....

പെട്ടെന്നുള്ള ഒരു തോന്നലില്‍ ഊട്ടി കാണാന്‍ ബൈക്കില്‍ യാത്ര പോയ ഞാനും എന്റെ കസിനും ..
കുതിര ഭ്രാന്ത് അല്പം കൂടുതല്ലുള്ള എന്റെ അങ്കിളിന്റെ മകന്ന്‍ മിഷാല്‍, കോയമ്പത്തൂരില്‍ അന്നുരില്‍ ഉള്ള അവന്റെ ഒരു സുഹൃത്തിനെ ( അല്ല.. ചങ്ങാതിയുടെ കുതിര യെ ) കാണാന്‍ വന്നതാണ്‌. രാവിലെ തന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു അവന്റെ സുഹൃത്തിനെ കാണാന്‍ അന്നുര്‍ക്ക് പോയി... അന്തിയൂരില്‍ ഉള്ള കുതിര ചന്തയില്‍ വെച്ച് പരിച്ചയപെട്ടതാണ് കൂട്ടുകാരനെ.. ഞാന്‍ താമസിക്കുന്നിടത്ത് നിന്നും ഏകദേശം 30km മാത്രമേ ഉള്ളു...

അവിടെ എത്തിയ എന്നെ ദൂരെ നിന്ന് തന്നെ ആ കുതിര ഫാം വല്ലാതെ ആകര്‍ഷിച്ചു.. നമ്മള്‍ മനസ്സില്‍ കാണുന്നത് പോലെ അതി വിശാലമായ ഫാം.. മെയിന്‍ റോഡിനോട് ചേര്‍ന്ന് തന്നെ ഉള്ള 4-5 ഏക്കര്‍ വരുന്ന അവിടെ കുതിര ഒന്നേ ഉള്ളു എങ്കിലും, കൊത്തു കോഴി, ആട് ഒക്കെ ഉണ്ടായിരുന്നു.. കുതിര ഒരു തലയെടുപ്പോടെ നില്‍പ്പുണ്ടായിരുന്നു... ഇതെല്ലാം കണ്ടമ്പോള്‍ കുതിര പ്രേമിയുടെ ആഹ്ലാദം പറയണ്ടല്ലോ.. . ഏകദേശം ഒരു മണിക്കൂറോളം അവിടെ കുതിരയേയും കളിപ്പിച്ചു നിന്ന്.. ഓടിക്കുക, നടത്തുക ഒപ്പം ഫോട്ടോസും.. അവിടെ നിന്നും കൂടുകാരന്റെ വീട്ടില്‍ പോയി ഭക്ഷണവും കഴിച്ചു ഞാന്‍ തിരിച്ചു വരാന്‍ തുടങ്ങി... പെട്ടെന്ന് ഒരു ബോര്‍ഡ്‌ കണ്ടു "ഊട്ടി - 70Km" ... അവിടെ ആണ് ഊട്ടി യാത്രയിലേക്കുള്ള മനം മാറ്റം ..

ഊട്ടിയിലേക്ക് ബൈക്കില്‍ പോകണം എന്നുള്ളത് എന്റെ ഒരു ആഗ്രഹം കൂടി ആയതു കൊണ്ട് അതിനു ഞാന്‍ തന്നെ മുന്‍കൈ എടുത്തു... ബൈക്കിലൂടെ ഉള്ള ആ യാത്ര ഞങ്ങളുടെ മൂന്നാര്‍ യാത്രയെ അനുസ്മരിച്ചു കൊണ്ട് മിഷാല്‍ ഇടക്കൊകെ പറയുന്നുണ്ടായിരുന്നു... മനോഹരമായ റോഡ്‌ ഞങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കി... നീലഗിരി കുന്നുകളില്‍ കൂടിയുള്ള ആ യാത്രയുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റില്ല..

കുന്നുരില്‍ എത്തിയ ഞാന്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ആപ്പോഴേക്കും തന്നുപ്പു ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.. ഹാഫ് സ്ലീവ് T - ഷര്‍ട്ട്‌ മാത്രം ഇട്ടിരുന്ന ഞങ്ങളുടെ കാര്യം പറയണ്ടല്ലോ.. കുന്നുരില്‍ നിന്നും ഊട്ടിയെക്കുള്ള യാത്ര അതിമനോഹരം തന്നെ... നീലഗിരി കുന്നുകളിലെ മഞ്ഞു ഞങ്ങളെ മരവിപിച്ചു കൊണ്ടിരുന്നു..അപ്പോള്‍ സമയം നട്ടുച്ച 12 ആണെനുള്ള കാര്യം പോലും മറന്നു പോകുന്ന തരത്തിലുള്ള ആ കോട മഞ്ഞില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു....

ഊട്ടില്‍ എത്തിയ ഞങ്ങള്‍ നേരെ പോയത് ഒരു തുണി കടയിലേക്ക് ആയിരുന്നു... അവിടെ നിന്നും രണ്ടു പേരും സ്വെറ്റെരും മഫ്ലരും വാങ്ങി.. അപ്പോഴാണ് തന്നുപ്പു ഞങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയത്. കുതിര പ്രേമിയുടെ വികാരം വീടും ഉടലെടുത്തു.. അവിടെ കണ്ട ആളുകളോട് ഓക്കെ horse race club എവിടെ ആണെന്ന് ചോദിച്ചു കണ്ടു പിടിച്ചു.. പക്ഷെ അപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ അവിടെ കുതിരകള്‍ ഉണ്ടായിരുന്നില്ല.. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ബോട്ട് ഹൌസിലേക്ക് ആണ്... അവിടെ ഉണ്ടായിരുന്നു കുതിരകളുടെ കൂടെ മിഷാലും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടു ഞാനും നടന്നു.. ക്ലാസ്സ്മറെസിന്റെ കൂടെ അവിടെ പോയ ഓര്‍മകള്‍ അയവര്‍കി ഞാന്‍ സമയം ചെലവോഴിച്ചു.

പിന്നെ ഞങള്‍ പോയത് ബോട്ടാണിക്കല്‍ തോട്ടത്തിലേക്ക് ആണ്.. ഫോട്ടോ എടുക്കാന്‍ പറ്റിയ പച്ചപ്പില്‍ തീര്‍ത്ത ആ പൂന്തോട്ടം നവ ദമ്പതിമാരുടെ ഹണിമൂണ്‍ സ്പോട്ട് ആയതില്‍ ഒരു സംശയവും ഇല്ല... ഞാനും മിഷാലും മാറി മാറി ഫോട്ടോ എടുക്കാന്‍ തുടങ്ങി... എല്ലാ ഫോട്ടോയിലും എനിക്കും അവനും പതിവില്ലാത്ത ഒരു ഭംഗി.. :-) പ്രകൃതിയുടെ മനോഹാരിത മനുഷ്യന്റെ കയ്യോപ്പോട് കൂടി ചേരുമ്പോള്‍ ഉള്ള ആ സൌദര്യം നമ്മുക്ക് ആ പൂന്തോട്ടത്തില്‍ ആസ്വദിക്കാം..

സമയം 5 ആയി..ഇരുട്ടുന്നതിനു മുമ്പ് ചുരം താണ്ടണം .. ഞാന്‍ തിരിക്കുകയാണ് .. വീടും ഒരു യാത്രയുമായി വരും വരെ ഫുള്‍ സ്റ്റോപ്പ്‌ ..........