Saturday, March 21, 2009

വാഗമണ്‍ പൈന്‍ കാട്ടില്‍ ...


വാഗമണ്‍ യാത്ര എന്‍റെ ഒരു സ്വപ്ന യാത്രകള്‍ ഒന്നായിരുന്നു. പലരും പറഞ്ഞു കേട്ടതല്ലാതെ ഞാന്‍ ഇതിനുമുമ്പ് ഒരിക്കലും അവിടെ പോയിട്ടില്ലായിരുന്നു. ജസ്റ്റിന്റെ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ വഗമന്നിലെക്കു യാത്ര തുടങ്ങി. പാലായില്‍ നിന്നും ഏകദേശം 50km ദൂരം സഞ്ചരിച്ചു വേണം അവിടെ എത്താന്‍. അതില്‍ 20km ഓളം വരുന്ന യാത്ര വളരെ മനോഹരമായ കാഴ്ചകളോട് കൂടിയ ഒന്നാണ്. കൂറ്റന്‍ പാറകള്‍ വെട്ടി നിരത്തിയ അതിമനോഹരമായ പാതകള്‍ ആരെയും ഒന്നു അത്ഭുതപെടുതും. ഞങ്ങളുടെ യാത്ര ഒരു നല്ല സമയത്തായി എനിക്ക് തോന്നിയില്ല. കാരണം തണുപ്പ് തീരെ കുറവായിരുന്നു. ഇല്ലെന്ന് തന്നെ പറയാം. സമയം 11 മണി ആയി കാണും. ഇതൊന്നും വാഗമണ്‍ സൗന്ദര്യം ആസ്വതിക്കുന്നതില്‍ എന്നെ നിരുല്സാഹപെദുതിയില്ല. ഇവിടെയും തേയില തോട്ടങ്ങളില്‍ കൂടിയുള്ള യാത്ര എനിക്കൊരു പതിവു അനുഭവം പോലെ തോന്നി. ദൂരെ കുരിശു മല കയറുന്ന ആളുകളെ ഉറുമ്പ് നീങ്ങുന്നത്‌ പോലെ കാണാമായിരുന്നു.

മുട്ടകുന്നിനോട് ചേര്‍ന്നുള്ള തടാകത്തിലേക്ക് കടക്കുന്നതിനു 5 രൂപ പാസ് എടുക്കണമായിരുന്നു. പാസ് എടുത്തു ഞങ്ങള്‍ തടാകത്തിനു അരികിലേക്ക് നടന്നു. ഒരു മുട്ട തലയനെ വെയിലത്ത്‌ നിര്‍ത്തിയത് പോലെ മുട്ടകുന്നു, ഒരു പുല്ലു പോലും മുളക്കാതെ എല്ലാം വാടി കരിഞ്ഞ നിലയില്‍. ആഗസ്റ്റ്‌ - സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ മുട്ടകുന്നു നല്ല പച്ചപ്പോട് കൂടി കാണാമെന്നു എല്സന്‍ പറഞ്ഞു. തടകിതിനടുതെത്തിയ ഞങ്ങള്‍ കുറച്ചു നേരം ഫോട്ടോ എടുത്തു എന്നല്ലാതെ ഒന്നും ചെയ്തില്ല. പാസ് കൊടുത്തു കാണാന്‍ മാത്രം ഭംഗി ആ താടകത്തിനു ഉണ്ടോ എന്ന് ഞാന്‍ ഒരു നിമിഷം എന്നോട് തന്നെ ചോദിച്ചു. തടാകവും കണ്ടു മുട്ടകുന്നിറങ്ങി വന്ന ഞങ്ങള്‍ അവിടെ നിന്നും ഇളനീര്‍ കുടിച്ചു. അവിടെ നിന്നും നോക്കിയാല്‍ പൈന്‍ കാടുകള്‍ കാണാമായിരുന്നു.
പൈന്‍ കാടുകളില്‍ എത്തിയ ഞങ്ങള്‍ക്ക് ഒരു എ സി റൂമിലേക്ക്‌ കടന്ന പ്രതീതി ആയിരുന്നു. നല്ല ഇളം തണുപോട് കൂടിയ കാലാവസ്ഥ. അവിടെ നല്ല അട്ട കാണും എന്ന് എന്നോട് നാട്ടിലെ കുറച്ചു സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്കിലും, ഒന്നിനെ പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ ചൂടു കാലമായതു കൊണ്ടായിരിക്കും. ഞാനും ബിനീഷും ദീപക്കും കൂടി പൈന്‍ കാടിന്‍റെ ഉയരങ്ങളിലേക്ക് പോയി, അവിടത്തെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തി.

4 മണിക്ക് തിരിച്ചു പോകാനുള്ള ബസ്സ് ബുക്ക് ചെയ്തിട്ടുള്ളവര്‍ ഉണ്ടായതിനാല്‍ ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചു പോകാന്‍ തീരുമാനിച്ചു. സമയ പരിമിധി മൂലം കുരിശു മല കയറാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പിന്നെ അത് കയറണമെങ്കില്‍ ഒരു മണികൂര്‍ എങ്കിലും വേണമെന്നു തോന്നുന്നു. വാഗമണ്‍ പട്ടണത്തിലെ ഒരു കൊച്ചു ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ഒരു ഒത്തുചേരലിന്റെ അവസാന നിമിഷങ്ങളിലേക്ക് കടന്നു. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതു പോലെ ഈ യാത്രയിലും പ്രകൃതി സൗന്ദര്യതോടൊപ്പം ഏറെ സന്തോഷിപ്പിച്ചത് ഈ കൂട്ടുക്കാരുമായുള്ള getogether തന്നെ ആണ്. ഒരു യാത്ര സ്വപ്നം കൂടി സഫലീകരിച്ചതിന്റെ ആത്മ സംത്രുംതിയുമായി ഞങ്ങള്‍ മടങ്ങി.

http://picasaweb.google.com/emailtoaslam/Wagamon?feat=directlink