Friday, February 20, 2009

ഒരു അസ്തമയം രാമക്കല്‍മേട്ടില്‍...

കട്ടപനയില്‍ നിന്നും 20km മാറി ഉള്ള ഈ സ്ഥലം ഒരു യാത്രക്കായി ഞാന്‍ തിരഞ്ഞെടുത്തതല്ല. തിക്കച്ചും യാദ്രിശ്ചികമായി അവിടെ പോകാന്‍ കഴിഞ്ഞതാണ്. അവിടെ പോകുന്നതിനു ഒരു മണികൂര്‍ മുമ്പു മാത്രമാണ് ഈ സ്ഥലത്തെ കുറിച്ചു ഞാന്‍ അറിയുന്നത്. സോമിയുടെയും ഡാനിയുടെയും (ഇവര്‍ എന്‍റെ ക്ലാസ്സ്മറെസ് ) കട്ടപനയില്‍ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു ഞങ്ങള്‍ നാടു കാണാന്‍ തീരുമാനിച്ചു. രാമ്മക്കല്‍മേട് ആയിരുന്നു ഞങ്ങളുടെ ലക്‍ഷ്യം. അവിടെക്കുള്ള യാത്ര തികച്ചും ഒരു രസവുമുണ്ടായിരുന്നില്ല. ദൂരെയുള്ള ഒരു കാറ്റാടി ലക്ഷ്യമാകി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. പോകുന്ന വഴില്‍ വെച്ചു കുറച്ചു സ്നാക്ക്സ് വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്ന്. ശക്തമായി അടിക്കുന്ന കാറ്റാണ് അവിടെത്തെ പ്രത്യേകത എന്ന് ബിനീഷ് ഇടകൊക്കെ പറയുന്നുണ്ടായിരുന്നു.


അവിടെ എത്തിയ ഞങ്ങള്‍ ചായ കുടിക്കാന്‍ കയറിയ കടയിലെ ചേച്ചിയോട് അവിടെ പ്രത്യേകതകള്‍ ചോദിച്ചു മനസിലാക്കി. അവിടെ രണ്ടു കുന്നുകള്‍ ഉണ്ടെന്നും ആദ്യത്തെ മലമുകളില്‍ യറിയാല്‍ തമിഴ് നാട്ടിലെ കൊച്ചു കൊച്ചു പട്ടണങ്ങള്‍ കാണാമെന്നും മറ്റേ കുന്നില്‍ കയറി സൂര്യാസ്തമയം കാണാമെന്നും പറഞ്ഞു. സമയം അപ്പോള്‍ 5 മണി ആയതിനാല്‍ എത്രയും പെട്ടെന്ന് ഞങ്ങള്‍ ആദ്യത്തെ പാറമുകളിലേക്ക് കുതിച്ചു. മലകളും മുട്ടകുന്നുകളും എനിക്ക് പതിവു കാഴ്ചകള്‍ പോലെ തോന്നി. തണുപ്പും മഞ്ഞും തീരെ കുറവായിരുന്നു. പാറയുടെ ഏറ്റവും മുകളില്‍ കയറാന്‍ കുറച്ചു ബുദ്ധിമുട്ടായത് കൊണ്ടു എല്ലാവരും കയറില്ല. പതിവുപോലെ ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാന്‍ എല്ലാവരും തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. കുറച്ചു കുരങ്ങന്മാര്‍ പാറയുടെ മുകളിലേക്ക് കയരിവരുനത് കണ്ടു എല്ലാവരും കുറച്ചൊന്നു ഭയന്നു. അവിടെന്നിന്നു നോക്കിയാല്‍ തമിഴ് നാട്ടില്ലേ കൊറേ പാടങ്ങള്‍ കാണാമായിരുന്നു. Age of Emperors എന്ന Game ഇലെ കാഴ്ചകള്‍ പോലെ എന്നിക്ക് തോന്നി.

സൂര്യസ്തമയത്തിനു മുമ്പു അടുത്ത കുന്നിന്‍ മുകളിലേക്ക് ഞങ്ങള്‍ കുതിച്ചു. ആ കുന്നിന്റെ മുകളില്‍ ഒറ്റ കല്ലില്‍ തീര്‍ത്ത ഭീമാകാരമായ ഒരു ശില്‍പം ഉണ്ട്. അത് ലക്ഷ്യമാക്കി ഞങള്‍ അവിടേക്ക് നടന്നു നീങ്ങി. ഞങ്ങളുടെ യാത്രയില്‍ പതിവുപോലെ അവസാന നിമിഷം രസം കൊല്ലികള്‍ ആകാറുള്ള സിനൂബും സുമേഷും ( ചുമ്മാ പറഞ്ഞതാ - അതും ഈ യാത്രയുടെ രസം തന്നെ. ) ആ കുന്നിന് മുകളിലേക്ക് വന്നില്ല.


വളരെ മനോഹരമായി ഒറ്റ കല്ലില്‍ തീര്‍ത്ത ആ ശില്‍പം ഞങ്ങളെ അല്ഭുതപെടുത്തി. ഓടി കയറിയതിനാല്‍ ഞങ്ങള്‍ വളരെയധികം ക്ഷീനിതരയതിനാല്‍ അവിടെ കൊറേ നേരം വിശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബൈനോകുലരില്ലൂടെ എല്ലാവരും ദൂരെയുള്ള പട്ടണങ്ങള്‍ നോക്കി പല പല ഊഹഭോഹങ്ങള്‍ പറയുന്നുണ്ടായിരു‌നു. അസ്തമയ സൂര്യന്‍റെ മനോഹാരിത എല്സന്‍ ക്യാമറ കണ്ണുകളിലേക്കു സെക്കന്റുകള്‍ ഇടവിടിട്ടു എടുത്തു കൊണ്ടിരുന്നു. നേരം ഇരുട്ടിതുടങ്ങി, ദൂരെ പട്ടണങ്ങളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നത് പോലെ വെളിച്ചം വന്നു തുടങ്ങി. മഞ്ഞു കൂടി തുടങ്ങി. മറ്റൊരു യാത്രയുടെ അവസാന നിമിഷങ്ങള്‍ കൂടി പങ്കു വെച്ചു ഞങ്ങള്‍ അവിടെന്ന് യാത്രയായി. അന്ന് രാത്രി പാലായിലുള്ള ജെസ്ടിന്റെ വീട്ടില്‍ താമസിച്ചു... പിറ്റേന്ന് വാഗമണ്‍ യാത്ര... ഈ യാത്രയില്‍ പ്രക്രിതിയെക്കാള്‍ കൂടുതല്‍ എന്നെ സന്തോഷിപിച്ചത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരയായിരുന്നു. ആ ഒത്തുചേരല്‍ ...

രാമക്കല്‍ മേടിനു കുറിച്ചു ജനുവരി - ഫെബ്രുവരി ലക്കം മാതൃഭൂമി യാത്ര മാഗസിനില്‍ ഒരു സുഹൃത്ത് എഴുതിയ ലേഖനം എന്നെ വളരെയധികം സന്തോഷമുളവാക്കി...

പറഞ്ഞറിയിക്കാനാവാത്ത പ്രകൃതിയുടെ സൗന്ദര്യം കാണുവാന്‍ ....